കാട്ടാന മറിച്ചിട്ട പനമരം ദേഹത്ത് വീണു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
നേര്യമംഗലം നീണ്ടപാറയില്‍ കാട്ടാന തള്ളിയിട്ട പനമരം വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പാലക്കാട് കഞ്ചിക്കോട് സ്വദേശി ആന്‍മേരിയാണ് മരിച്ചത്. സഹപാഠിയുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നീണ്ടപാറ ചെമ്പന്‍കുഴി ഭാഗത്ത് വെച്ച് കാട്ടാന പിഴുതിട്ട പനമരം ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു.
നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ കോതമംഗലം അടിവാട് സ്വദേശിയായ അല്‍ത്താഫ് കോതമംഗലം മാര്‍ ബസേലിയോസ് മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്‍മേരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights : palm tree fell hit by wild elephant college student died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here