ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു

ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. രണ്ടു സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. ഗുരേസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
അതേസമയം ഒരുമാസം മുന്നേ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സൈനിക വാഹനം തെന്നിമാറി സൈനികന് വീരമൃത്യു സംഭവിച്ചിരുന്നു. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. കുൽഗാമിലെ ഡിഎച്ച് പോറ പ്രദേശത്താണ് അപകടമുണ്ടായത്.
Story Highlights : accident in jammu kashmir army vehicle fell
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here