ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; പ്രത്യേക സംഘം അന്വേഷിക്കണം; പരീക്ഷ റദ്ദാക്കണം: കെഎസ്‌യു

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ്. പിന്നില്‍ സാമ്പത്തിക താത്പര്യമാണെന്നും വലിയ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സാമ്പത്തിക താല്‍പ്പര്യമാണ് ഇതിന് പിന്നില്‍. പരീക്ഷയുടെ വിശ്വാസത തകര്‍ക്കുന്നു. ഇത് ആദ്യത്തെ സംഭവമല്ല. സമാന സംഭവം മുന്‍പും ഉണ്ടായി. 2024 ഓണപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു. കോഴിക്കോട് DD ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കൂണ് പോലെ കഴിഞ്ഞ 3 വര്‍ഷം കൊണ്ട് തലപ്പൊക്കിയ ട്യൂഷന്‍ സെന്ററുകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. വിഷയത്തില്‍ ഇഡി അന്വേഷണം വേണം – കെ എസ് യു ആവശ്യപ്പെട്ടു.
ഇതിനെല്ലാം സഹായിക്കുന്നത് സര്‍ക്കാര്‍ സര്‍വീസിലെ അധ്യാപകരാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് എടുത്ത് നടപടി എടുക്കണമെന്നും ആവശ്യമുണ്ട്. ഷുഹൈബ് വിവിധ ട്യൂഷന്‍ സെന്ററുകളില്‍ ഇടനിലക്കാരെ വെച്ച് ചോദ്യപേപ്പര്‍ നല്‍കാം എന്ന് പറഞ്ഞു പണം വാങ്ങുകയാണ്. അധ്യാപകരെ സ്വാധീനിച്ച് വലിയ തുക നല്‍കിയാണ് ചോദ്യങ്ങള്‍ സ്വന്തമാക്കുന്നത്. പ്രഡിറ്റ് ചെയ്യുകയാണ് എന്ന വ്യാജേനയാണ് അവതരണം. സൈലം ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കണം. പരീക്ഷയുടെ തലേ ദിവസം ഉള്ള വിശകലനം ബാന്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കലാ കായിക മേളകള്‍ക്ക് ഇത്തരം സെന്ററുകളാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നത്.ഡി ഡി ഉള്‍പ്പടെയുള്ളവര്‍ MS സെലൂഷന്‍ എതിരെ നേരെ റിപ്പോട്ട് നല്‍കിയതാണ്. ഗവര്‍ണര്‍ , റൂറല്‍ SP , വിജിലന്‍സ് Sp എന്നിവര്‍ക്ക് പരാതി നല്‍കി – കെ എസ് യു വ്യക്തമാക്കി.
Story Highlights : Question Paper Leak; Examination to be cancelled: KSU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here