പൊലീസ് – എംവിഡി സംയുക്ത പരിശോധന: ആദ്യഘട്ടം സ്ഥിരം അപകട മേഖലകളില്‍

പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധനയുടെ ആദ്യഘട്ടം സ്ഥിരം അപകട മേഖലകളില്‍. എല്ലാ ജില്ലകളിലും പരിശോധന നടത്തിയ റോഡിന്റെ ട്രാഫിക്കിലും രൂപകടനയിലും മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. കാല്‍നടയാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നടത്താനും ആലോചനയുണ്ട്.
സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധനയ്ക്ക് ഇറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് തിരുവനന്തപുരത്ത് നടന്നു. ആദ്യഘട്ടത്തില്‍ സ്ഥിരം അപകടമേഖലകളില്‍ പരിശോധന നടത്തും. അതിവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും.
Read Also: വയനാട് പുനരധിവാസം; സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി,എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ
സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും AI ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശിപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് IG ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും.
ഇ- ചലാനുകള്‍ അടയ്ക്കാനായി എല്ലാ ജില്ലകളിലും പ്രത്യേകം അദാലത്തുകള്‍ നടത്തും. പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പ്രതീക്ഷ. വരുംദിവസങ്ങളിലും ഇരുവകുപ്പുകളുടെയും സംയുക്ത രോഗങ്ങള്‍ തുടരുമെന്നാണ് സൂചന.
Story Highlights : Police-MVD joint inspection: First phase in high risk areas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here