ഡെലിവറി ചാർജ് വെട്ടിക്കുറച്ചു; സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് സ്വിഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഡെലിവറി ചാർജ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോ ഫുഡ് ഡെലിവെറി തൊഴിലാളികളും 24 മണിക്കൂർ പണിമുടക്കുന്നുണ്ട്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം ആരംഭിച്ചത്. തൊഴിലാളി വിരുദ്ധമായ പുതിയ പേ ഔട്ട് ചാർട്ട് പിൻവലിക്കുക,സ്വിഗ്ഗി തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിക്കുന്നവരെ സമരം തുടരുമെന്ന് തൊഴിലാളികൾ.
Read Also: ‘കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; മോശം പ്രവണതകൾ ഇല്ലാതാക്കണം’; ഹൈക്കോടതി
ഉടൻ കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപക സമരത്തിലേക്ക് കടക്കാനും ആലോചനയുണ്ട്. തൊഴിലാളികൾക്ക് ഐക്യദാർഡ്യയുമായി സൊമാറ്റ ഫുഡ് ഡെലിവെറി തൊഴിലാളികളും തിരുവനന്തപുരത്ത് 24 മണിക്കൂർ പണിമുടക്കുന്നുണ്ട്.
Story Highlights : Strike by Swiggy food delivery workers in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here