Advertisement

ഇനി ഭക്ഷണം 10 മിനിറ്റിൽ എത്തും ; പുതിയ ആപ്പ് അവതരിപ്പിച്ച് സ്വിഗി

January 10, 2025
2 minutes Read

പലവ്യഞ്ജനങ്ങൾ പോലെ ഭക്ഷണവും അതിവേഗം എത്തിക്കാനായി പുതിയ ആപ്പ് പുറത്തിറക്കി സ്വിഗി . സ്‌നാക്ക് (SNAAC )എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷൻ വഴി പത്തുമിനിട്ടിനുളിൽ ഭക്ഷണം വീട്ടിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് .

ജനുവരി 7ന് ആണ് ആപ്പ് ലോഞ്ച് ചെയ്തത്. നിലവിൽ ബംഗളുരുവിൽ മാത്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന സേവനം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Read Also:പെൺകുട്ടികളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ മലാല പാകിസ്താനിലെത്തും


സ്‌നാക്ക്‌സ്, ബേക്കറി ഐറ്റംസ് , ഡ്രിങ്ക്സ് , മധുരപലഹാരങ്ങൾ, ഐസ്‌ക്രീമുകൾ, പ്രഭാതഭക്ഷണം ,ബിരിയാണി തുടങ്ങിയ ജനപ്രിയ ഭക്ഷണങ്ങളെല്ലാം ഇനിമുതൽ സ്‌നാകിലൂടെ (SNAAC ) ലഭ്യമാണ് . ഉപയോക്താക്കൾക്ക് അവരുടെ ആദ്യ ഓർഡറിന് കോംപ്ലിമെൻ്ററിയായി സൗജന്യ ഡെലിവറിയും , ചോക്ലേറ്റ് കുക്കിയും കമ്പനി നൽകുന്നുണ്ട്./

Story Highlights : Swiggy launched a new app, SNACC for delivery snacks, drinks and meals in 15 minutes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top