തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണങ്ങള്‍; പലയിടത്തും ഫെന്‍സിങ് പ്രാരംഭഘട്ടത്തില്‍; വനംവകുപ്പിന് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക്
വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും വനവകുപ്പിന് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിന് മെല്ലെ പോക്ക്. ബജറ്റില്‍ വകയിരുത്തിയ 48 കോടിയില്‍ 21 കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചത്. പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഉള്‍പ്പെടെ വനം വകുപ്പ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ( government is slow to allocate funds to the forest department)
സംസ്ഥാനത്ത് ദിനംപ്രതി മനുഷ്യവന്യജീവി സങ്കര്‍ഷങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണ് ബജറ്റില്‍ നീക്കി വെച്ച ഫണ്ട് പോലും വനം വകുപ്പിന് ലഭിക്കാത്ത സാഹചര്യം വരുന്നത്. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 48 കോടി രൂപയില്‍ ഇത് വരെ അനുവദിച്ചത് 21.82 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചു നല്‍കിയത്. തുക വൈകുന്നേരത്തില്‍ സാമ്പത്തിക പ്രതിസന്ധി എന്ന പതിവ് ന്യായം തന്നെയാണ് ധനവകുപ്പ് ഉന്നയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി വനം വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. മിക്കതും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ മെല്ലപ്പോക്ക് തുടരുകയാണ്.
സംസ്ഥാനത്ത് ഫെന്‍സിങ് പലയിടത്തും പ്രാരംഭഘട്ടത്തിലാണ്. വളരെ കുറച്ചിടങ്ങളില്‍ മാത്രമാണ് ഫെന്‍സിങ് പൂര്‍ത്തീകരിക്കാന്‍ ആയത്. ഉപന്യജീവി സങ്കേതങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രഖ്യാപനവും ഫലം കണ്ടില്ല. മൃഗങ്ങളുടെ വരവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ ഇപ്പോഴും ദുര്‍ബലമാണ്. ഞഞഠ കളുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന പ്രഖ്യാപനവും വാക്കിലൊതുങ്ങി. കൃത്യമായി കേന്ദ്രഫണ്ട് ലഭിക്കാത്തതും വനവകുപ്പ് നേരിടുന്ന പ്രതിസന്ധിയാണ്.
Story Highlights : government is slow to allocate funds to the forest department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here