Advertisement

ഭരണഘടനയും ക്രിസ്മസ് കേക്കും തമ്മിലെന്ത്?; ഡെറിക് ഒബ്രിയാൻ പറഞ്ഞ കഥയിലെ സാരാംശം ബിജെപിക്ക് തിരിയുമോ?

December 19, 2024
Google News 2 minutes Read
derikk

ഭരണഘടന തെരുവിലിറങ്ങി സമരം ചെയ്യുമോ? വേണ്ടിവന്നാൽ ചെയ്യും. പലതവണ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭ എംപി ഡെറിക് ഒബ്രിയാന്റെ വാക്കുകൾ. ഭരണഘടനയെ കുറിച്ച് പാർലമെന്റിൽ നടത്തിയ ചർച്ചയിൽ ഡെറിക് ഒരു അസാധ്യ പ്രസംഗം നടത്തി. തന്റെ നേതാവ് മമത ബാനർജിയെ പുകഴത്താനായാണ് ഭൂരിഭാഗവും ഉപയോഗിച്ചതെങ്കിലും, ആ പ്രസംഗത്തിൽ ചില കാതലായ ചൂണ്ടിക്കാട്ടലുകളുണ്ടായിരുന്നു.

അസാധ്യ പ്രാസംഗികനാണ് ഡെറിക് ഒബ്രിയാൻ. കണ്ടുകൊണ്ടിരിക്കുന്നവർക്ക് മടുക്കാത്ത തരത്തിലുള്ള അവതരണം. മുൻകാലങ്ങളിൽ മാധ്യമപ്രവർത്തകന്റെയും ക്വിസ് മാസ്റ്ററുടേയും കുപ്പായമണിഞ്ഞിരുന്നതിനാലാകാം ആ മെയ്‌വഴക്കം. വാക്കെടുത്തു പ്രയോഗിക്കുമ്പോൾ, എതിരാളിയുടെ രാഷ്ട്രീയ ബോധ്യത്തിന്റെ നെഞ്ചു തുളച്ചുകയറുന്ന ചില വെടിയുണ്ടകൾ തൊടുക്കും ഒബ്രിയാൻ. ഇത്തവണയും അതുണ്ടായി.

പാർലമെന്റ് ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ലെന്നുള്ള പ്രസ്താവന, പ്രതിപക്ഷത്തിന്റെയാകെ ശബ്ദമായിമാറി. ലൈബ്രറിയിലെ വെറുമൊരു പുസ്തകമല്ല ഭരണഘടന. തെരുവകളിൽ ജീവിക്കുന്ന ജീവനുള്ള ഡോക്യുമെന്റാണത്. കൽക്കത്തയിലെ ഒറ്റ മുറി വീട്ടിൽ നിന്ന് ലോകം ശ്രദ്ധിക്കുന്ന നേതാവിലേക്ക് മമത ബാനർജി വളർന്നത് ഭരണഘടന നൽകിയ ചങ്കൂറ്റത്തിന്റെ ഫലമായാണ് എന്നാണ് ഡെറികിന്റെ വാദം.

Read Also: അംബേദ്കര്‍ പരാമര്‍ശം; ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം, ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കയ്യാങ്കളി

ഫെഡറിലസം എന്ന വാക്കിനെ കുറിച്ച് ബിജെപിക്ക് മനസിലാകില്ല. അവരുടെ ഡബിൾ എഞ്ചിൻ ആശയം തന്നെ ഫെഡറലിസത്തെ തകർക്കാനാണ്. മോദിയുടേയും അമിത് ഷായുടേയും നിർദേശം അനുസരിച്ച് മാത്രമേ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഇപ്പോൾ പ്രവർത്തിക്കാൻ സാധിക്കുള്ളു. പ്രതിപക്ഷത്തെ പൂർണമായി അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് ശബ്ദിക്കാനുള്ള അവകാശം ഭരണഘടനയുടെ പ്രധാന സൗന്ദര്യമാണ്, അങ്ങനെ നീണ്ടുപോയി ആ പ്രസംഗം.

തെരുവുകളിൽ ജീവിക്കുന്ന ശ്വാസമുള്ള ഡോക്യുമെന്റാണ് ഭരണഘടന എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊൽക്കത്തയെന്ന് ചൂണ്ടിക്കാട്ടാൻ തന്റെ നാട്ടിലെ ഒരു മാതൃകയും ഒബ്രിയാൻ പറയുകയുണ്ടായി. കൊൽക്കത്തയിലെ ഒരു തെരുവിൽ ഒരു ജൂതവിഭാഗം നടത്തുന്ന ബേക്കറിയുണ്ട്. ക്രിസ്മസ് ദിനങ്ങളിൽ അവർ മനോഹരമായ കേക്കുകളുണ്ടാക്കുന്നു. ഈ ബേക്കറിയിലെ എല്ലാ ജീവനക്കാരും മുസ്ലിംകളാണ്. ക്രിസ്മസ് കാലത്ത് ഈ ബേക്കറിയിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വ്യത്യാസമില്ലാതെ ആളുകൾ കേക്ക് വാങ്ങാൻ ക്യൂ നിൽക്കുന്നു. ഇത് ഒറ്റക്കാര്യം കൊണ്ടു മാത്രം സംഭവിക്കുന്ന ഒന്നാണ്, മതേതര ജനാധിപത്യ ഇന്ത്യയെന്ന ആശയത്തെ പിടിച്ചിനിർത്തുന്ന ഭരണഘടന ഉള്ളതുകൊണ്ട്. ഡെറിക് ഒബ്രിയാൻ ഇങ്ങനെയാണ് തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.

പ്രതിപക്ഷത്തിന് നേരെ വെറുതേ പ്രകോപിതനാകുന്ന രാജ്യസഭ അധ്യക്ഷൻ ജഗ്ധീപ് ധൻകർ, ഡെറികിന്റെ പ്രസംഗം ശ്രദ്ധയോടെ കേട്ടിരുന്നുപോയി എന്നതാണ് വസ്തതുത. ഭരണഘടനയുടെ അന്തസത്തയെ കുറിച്ച് ഏറ്റവും ലളിതമായ ഭാഷയിൽ ഡെറിക് പറഞ്ഞുവച്ചു. കേരളത്തിൽ നിന്നുള്ള എംപിമാർ ഉറപ്പായും കേട്ടിരിക്കേണ്ട പ്രസംഗമാണിത്.

Story Highlights : Derek O’Brien‘s story told in Parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here