Advertisement

KSRTC ക്രിസ്തുമസ് ന്യു ഇയർ അധിക സർവീസുകൾ, 38 ബസുകൾ അധികമായി സർവീസ് നടത്തും

December 19, 2024
Google News 2 minutes Read

ക്രിസ്തുമസ് പുതുവത്സര അവധികൾ പ്രമാണിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം KSRTC അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവിസുകൾ നടത്തുന്നു.

കേരളത്തിൽ നിന്നും ബാഗ്ലൂർ, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 (90ബസ്സുകൾ) സർവിസുകൾക്ക് ഉപരിയായി 38 ബസ്സുകൾ കൂടി അധികമായി അന്തർ സംസ്ഥാന സർവിസുകൾക്ക് ക്രമികരിച്ചിട്ടുണ്ട്. 34 ബാഗ്ലൂർ ബസ്സുകളും 4 ചെന്നൈ ബസ്സുകളുമാണ് ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇത് ശബരിമല സ്പ്പെഷ്യൽ അന്തർസംസ്ഥാന സർവിസുകൾക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്.

എന്നാൽ കേരളത്തിനുള്ളിൽ യാത്രാ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് കേരളത്തിനുള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം – കോഴിക്കോട് /കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കുന്നതിന് ബഹു ഗതാഗതവകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം 24 ബസ്സുകൾ കൂടി തിരുവനന്തപുരം – കണ്ണൂർ / കോഴിക്കോട് റൂട്ടിൽ അധികമായി ക്രമീകരിച്ചിട്ടുണ്ട്.

4 വോൾവോ LF കോഴിക്കോട് – തിരുവനന്തപുരം, 4 കോഴിക്കോട് – എറണാകുളം സർവിസുകളും അടക്കം 8 ബസ്സുകൾ കോഴിക്കോട് നിന്നും അധികമായും

4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസ്സുകൾ അടക്കം 16 ബസ്സുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം – കണ്ണൂർ , തിരവനന്തപുരം – കോഴിക്കോട് റൂട്ടിൽ അഡീഷണൽ ബസ്സുകളും ഉപയോഗിച്ച് ദൈനം ദിനം 8 സർവീസുകൾ വിതം അയക്കുന്നതിനും ഓൺലൈൻ റിസർവേഷൻ തിരക്ക് അനുസരിച്ച് നൽകുന്നതിനും ക്രമീകരിച്ചിട്ടുണ്ട്.

ഇത് കൂടാതെ കൊട്ടാരക്കര – കോഴിക്കോട് , അടൂർ – കോഴിക്കോട് , കുമിളി കോഴിക്കോട്, എറണാകുളം – കണ്ണൂർ, എറണാകുളം – കോഴിക്കോട്, എന്നിങ്ങനെ അഡീഷണൽ സർവിസുകളും കൂടാതെ കൊല്ലം, കൊട്ടാരക്കര, കോട്ടയം , തൃശൂർ, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചർ സർവിസുകളും ആവശ്യാനുസരണം തിരക്ക് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നതാണ്.

Story Highlights : KSRTC Christmas Newyear 2024 Services

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here