Advertisement

പാതയോരത്തെ ഫ്‌ളക്‌സ്; പിഴയടയ്ക്കാതെ സര്‍ക്കാര്‍ വകുപ്പുകള്‍; ആകെ ചുമത്തിയത് 1.94 ലക്ഷം രൂപ പിഴ

December 20, 2024
Google News 2 minutes Read
fines pending in roadside flex boards

പാതയോരങ്ങളിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച കേസുകളില്‍ പിഴ അടയ്ക്കാതെ നിയമലംഘകര്‍. സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ക്ക് 1.94 ലക്ഷം രൂപ പിഴയാണ് ചുമത്തിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത ബോര്‍ഡുകള്‍ക്ക് 58.55 ലക്ഷം രൂപ പിഴയും ചുമത്തി. ഇതില്‍ പിരിഞ്ഞ് കിട്ടിയത് 7.19 ലക്ഷം രൂപ മാത്രമാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. (fines pending in roadside flex boards)

സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍ക്ക് 1.94 ലക്ഷം രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പിഴ ചുമത്തിയത്. സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത ബോര്‍ഡുകള്‍ക്ക് 58.55 ലക്ഷം രൂപ പിഴയിട്ടതില്‍ 7.19 ലക്ഷം രൂപ പിരിഞ്ഞുകിട്ടി. 40.84 ലക്ഷം രൂപ പിഴ രാഷ്ട്രയീപാര്‍ട്ടികളുടെ ബോര്‍ഡുകള്‍ക്ക് പിഴ ചുമത്തിയപ്പോള്‍ പിരിച്ചെടുത്തത് 7000 രൂപയാണ്.

Read Also: കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകം:ദുര്‍മന്ത്രവാദവുമായി ബന്ധമില്ല; സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് രണ്ടാനമ്മ

പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കാന്‍ കഴിഞ്ഞ പത്തുദിവസമായി തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ നടപടികളുടെ ഭാഗമായാണു പിഴയും നടപടികളും. മതപരവും അല്ലാത്തതുമായ സ്ഥാപനങ്ങളും സംഘടനകളും സ്ഥാപിച്ചവയ്ക്ക് 27.71 ലക്ഷം രൂപ പിഴയിട്ടപ്പോള്‍ പിരിച്ചത് 32,400 രൂപയാണ്. ചുമത്തിയ പിഴകളെല്ലാം എത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1.29 കോടി രൂപ ലഭിക്കും. നിരത്തുകളില്‍ നിന്ന് നീക്കം ചെയ്ത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തിരുവനന്തപുരം പുത്തരിക്കണ്ട മൈതാനത്ത് നിക്ഷേപിച്ചിരിക്കുകയാണ്. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

Story Highlights : fines pending in roadside flex boards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here