Advertisement

‘എസ്എഫ്‌ഐയില്‍ ശക്തമായ ഇടപെടല്‍ വേണം; യുവജന സംഘടന ചാരിറ്റി സംഘടനയായി മാറി’; CPIM തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും വിമര്‍ശനം

December 21, 2024
Google News 2 minutes Read
cpim

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്ക് രൂക്ഷവിമര്‍ശനം. യൂണിവേഴ്‌സിറ്റി കോളേജിലും ഹോസ്റ്റലിലും തെറ്റായ പ്രവര്‍ത്തനം നടക്കുന്നുവെന്നും ഇതൊരിക്കലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എഫ്‌ഐയില്‍ ശക്തമായ ഇടപെടല്‍ വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ഡിവൈഎഫ്‌ഐക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്. യൂണിറ്റുകള്‍ നിശ്ചലമെന്നും ചലിപ്പിക്കാന്‍ നേതൃത്വത്തിന് ഒന്നും ചെയ്യാനാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവജന സംഘടന ചാരിറ്റി സംഘടനയായി മാറിയെന്നും വിമര്‍ശനമുണ്ട്.

ബഹുജന സംഘടനകളിലെ അംഗത്വക്കണക്ക് വ്യാജമെന്ന് പരമാര്‍ശമുണ്ട്. ബഹുജന സംഘടനകളില്‍ ലക്ഷക്കണക്കിന് അംഗത്വം ഉണ്ട്. എന്നാല്‍ വോട്ടെടുപ്പില്‍ ഇത് പ്രതിഫലിക്കുന്നില്ല. അംഗത്വ കണക്ക് വ്യാജമാണെന്ന് കരുതേണ്ടി വരുമെന്നും ചര്‍ച്ചയില്‍ വിമര്‍ശന ഉയര്‍ന്നു.

പാര്‍ട്ടിയുടെ ന്യൂനപക്ഷ സമീപനത്തില്‍ ഇരട്ടത്താപ്പെന്ന വിമര്‍ശനവും ഉയര്‍ന്നു. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷം ആക്രമിക്കപ്പെട്ടപ്പോള്‍ ചെറിയ
പ്രസ്താവന പോലുമുണ്ടായില്ല. ലോകത്തെവിടെയും മുസ്ലീം ന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ പ്രതിഷേധിക്കാറുണ്ടെന്നും പരാമര്‍ശിക്കുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിനിധികള്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. അജിത് കുമാറിനെ ഡിജിപി ആക്കാന്‍ പാടില്ലായിരുന്നു. കോടതി വഴി വന്നാലും പ്രശ്‌നമുണ്ടാകില്ലായിരുന്നു. ഇപ്പോഴത്തേത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നടപടിയെന്നും വിമര്‍ശമുണ്ട്.

Story Highlights : SFI and DYFI criticized in CPIM Thiruvananthapuram District Conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here