ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 6 ജീവനകാർക്ക് നോട്ടീസ്

ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനകാർക്ക് നോട്ടീസ്. കൈപ്പറ്റിയ ക്ഷേമ പെൻഷൻ തുക പലിശ സഹിതം തിരിച്ചടയ്ക്കാനാണ് നോട്ടീസ്. പണംതിരിച്ചു പിടിച്ച ശേഷമാകും തുടർ നടപടി. പൊതുഭരണ വകുപ്പിൽ ക്ഷേമ പെൻഷൻ തട്ടിയെടുത്ത ആറ് പേരെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ നേരത്തെ ശിപാർശ ചെയ്തിരുന്നു. പാർട്ട് ടൈം സ്വീപ്പർമാരായവർക്കാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. 18 % പലിശ നിരക്കിൽ അനധി കൃതമായി കൈ പറ്റിയ പണം തിരികെ അടയ്ക്കണം. 22,600 മുതൽ 86,000 രൂപ വരെ തിരികെ അടയ്‌ക്കേണ്ടവരും ഇക്കൂട്ടത്തിൽ ഉണ്ട്. പണം തിരിച്ചു പിടിച്ച ശേഷം തുടർ നടപടി മതിയെന്നാണ് സർക്കാർ തീരുമാനം.
Read Also: ‘ഒരു പപ്പാഞ്ഞി മതി’; ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകി
അതേസമയം, തട്ടിപ്പ് നടത്തിയ ജീവനക്കാരെ പിരിച്ചുവിടാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ആറ് പേരും ക്ഷേമ പെൻഷൻ ബോധ പൂർവ്വം തട്ടിയെടുത്തു എന്നാണ് കണ്ടെത്തൽ. ക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്ന ഇവർ ജോലി ലഭിച്ച ശേഷവും, ഇക്കാര്യം മറച്ചുവെച്ച് ക്ഷേമ പെൻഷൻ വാങ്ങി പോന്നിരുന്നു. പിരിച്ചു വിടൽ ശിപാർശ സർക്കാർ അംഗീകരിച്ചാൽ മറ്റ് വകുപ്പുകളിലും ഇതേ നടപടി പിന്തുടരേണ്ടി വരും.
Story Highlights : welfare pension fraud; Notice to 6 employees of Public Administration Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here