‘മരണാനന്തര ചടങ്ങില്‍ നൃത്തവും പാട്ടും ആഘോഷവും വേണം’; വയോധികയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് മക്കള്‍

നമ്മുടെ വീടുകളിലൊക്കെ ഒരു മരണം നടന്നാല്‍ എന്തായിരിക്കും അവസ്ഥ ബന്ധുക്കളും കൂട്ടുകാരും ഒക്കെ ചേര്‍ന്ന് കൂടിയിരുന്ന് കരഞ്ഞ് നമ്മളെ യാത്രയാക്കും അല്ലേ. എന്നാല്‍ തമിഴ് നാട് ഉസിലാംപെട്ടിയില്‍ തൊണ്ണൂറ്റിയാറാം വയസ്സില്‍ മരിച്ച നാഗമ്മാളെ കൊച്ചുമക്കള്‍ യാത്രയാക്കിയത് വ്യത്യസ്തമായ രീതിയിലാണ്.
മക്കള്‍ ഉള്‍പ്പടെ നൃത്തം ചെയ്തും ആഘോഷിച്ചുമാണ് നാഗമ്മാള്‍ക്ക് യാത്രാമൊഴിയോതിയത്. ഇത് നാഗമ്മാളുടെ ആഗ്രഹമായിരുന്നു. മരിച്ചുകിടക്കുമ്പോള്‍ ആരും കരയരുത്. പാട്ടൊക്കെ പാടി ഡാന്‍സ് കളിച്ച് സന്തോഷമായി യാത്രയാക്കണം. നാഗമ്മാളുടെ ആ ആഗ്രഹം എല്ലാവരും ചേര്‍ന്ന് അങ്ങ് നടത്തിക്കൊടുത്തു.
നാഗമ്മാളുടെ ഭര്‍ത്താവ് പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. 6 മക്കളാണ് നാഗമ്മയ്ക്ക്. കൊച്ചുമക്കളും അവരുടെ മക്കളും കഴിഞ്ഞ് അടുത്ത തലമുറക്കാര്‍ക്ക് വരെ കല്യാണപ്രായമായി. അങ്ങനെ എഴുപത്തിയഞ്ചോളം പേരാണ് ഇന്നലെ പാട്ട് പാടി ഡാന്‍സ് ചെയ്ത് നാഗമ്മാളെ യാത്രയാക്കിയത്. നാഗമ്മാളിന് സന്തോഷമായി കാണും, ഒപ്പം വാക്ക് പാലിച്ചതിന്റെ ആശ്വാസം മക്കള്‍ക്കും.
Story Highlights : Tamil Nadu family celebrates death of 96-year-old woman to fulfil her last wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here