Advertisement

ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി വാട്ട്‌സ്ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്ത് വിട്ട് കമ്പനി

December 23, 2024
5 minutes Read
WhatsApp releases full list of Android smartphones that will stop supporting the app

2025 ജനുവരി 1 മുതല്‍ കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ലന്ന് മെറ്റ പ്രഖ്യാപിച്ചു. പുതിയ സാങ്കേതികവിദ്യകളുമായുള്ള അനുയോജ്യത ഉറപ്പുവരുത്തുന്നതിനും ആപ്പിന്റെ സുരക്ഷ നിലനിര്‍ത്തുന്നതിനുമുള്ള കമ്പനിയുടെ പതിവ് അപ്ഡേറ്റുകളുടെ ഭാഗമാണ് ഈ നീക്കം. (WhatsApp releases full list of Android smartphones that will stop supporting the app)

ഈ തീരുമാനം കമ്പനി തങ്ങളുടെ ആപ്പ് നിരന്തരം പുതുക്കി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ്. ആപ്പിനെ പുതിയ സാങ്കേതികവിദ്യകളുമായി ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാനും ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് സഹായിക്കും. ഇപ്പോള്‍ മിക്ക സ്മാര്‍ട്‌ഫോണുകളും ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ 2013-ല്‍ അരങ്ങേറിയ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് എന്നിവ ക്രമേണ ഉപയോഗശൂന്യമായി.

Read Also: ഇതൊക്കെ നടക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നോ? 2024ല്‍ എഐ കാട്ടിയ ചില ‘കണ്‍കെട്ട് വിദ്യകള്‍’

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഉപയോഗിക്കുന്ന സാംസങ്, എല്‍ജി, സോണി പോലുള്ള ഫോണുകളില്‍ വാട്‌സ്ആപ്പിന് ഇനി അപ്ഡേറ്റുകളോ സുരക്ഷാ പാച്ചുകളോ ലഭിക്കില്ല അതിനാല്‍ വാട്‌സാപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ആന്‍ഡ്രോയിഡ് പതിപ്പുള്ള ഒരു ഫോണ്‍ വാങ്ങേണ്ടി വരും.

സാംസങ്; ഗാലക്‌സി S3, ഗാലക്‌സി നോട്ട് 2, ഗാലക്‌സി എയ്‌സ് 3, ഗാലക്‌സി S4 മിനി, മോട്ടറോള; മോട്ടോ ജി (1st Gen), മോട്ടോ E 2014, HTC ; One X, One X+, HTC ഡിസയര്‍ 500, ഡിസയര്‍ 601, LG ;ഒപ്റ്റിമസ് G, നെക്‌സസ് 4, LG ജി 2 മിനി, LG L90, സോണി; എക്‌സ്പീരിയ Z, എക്‌സ്പീരിയ SP, എക്‌സ്പീരിയ T, എക്‌സ്പീരിയ വി എന്നീ മൊബൈല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ പിന്തുണ അവസാനിപ്പിക്കുന്നത് മെറ്റയുടെ പതിവ് നടപടിയാണ് , ആപ്പ് സുരക്ഷിതവും ആധുനികവുമായി നിലനിര്‍ത്താനും ഇത് അനിവാര്യമാണെന്നാണ് മെറ്റയുടെ വിലയിരുത്തല്‍.

Story Highlights : WhatsApp releases full list of Android smartphones that will stop supporting the app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top