വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. അരയന്റെചിറയില്‍ കാര്‍ത്യായനി (81) ആണ് മരിച്ചത്. വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയായിരുന്നു. മുഖം പൂർണ്ണമായും തെരുവുനായ കടിച്ചെടുത്തു. ഒരു കണ്ണ് മാത്രമാണ് മുഖത്ത് അവശേഷിക്കുന്നത്.
കാർത്യായനിയമ്മ ക്രിസ്മസ് പ്രമാണിച്ച് മകൻ പ്രകാശിന്റെ വീട്ടിലെത്തിയതായിരുന്നു. കൊല്ലത്തെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ ജീവനക്കാരനായ പ്രകാശൻ ജോലിക്കും ഭാര്യ ക്ഷേത്രത്തിലും പോയ സമയത്തായിരുന്നു ആക്രമണം. തെരുവുനായ ആക്രമിച്ച് അവശയായ വീട്ടുമുറ്റത്ത് കിടന്ന കാർത്തിയാനി അമ്മയെ വൈകിട്ടോടെയാണ് വീട്ടുകാരും നാട്ടുകാരും കാണുന്നത്. വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Story Highlights : 81 -Year-Old Woman Dies After Stray Dog Attack Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here