Advertisement

ക്രിസ്മസ് ആഘോഷം തടഞ്ഞു: സിപിഐഎമ്മിന്റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്ന് കെ.സുധാകരന്‍ എംപി

December 24, 2024
1 minute Read

വര്‍ഗസമരം വലിച്ചെറിഞ്ഞ് സിപിഐഎം സംഘപരിവാറിനെപ്പോലെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് കേരളത്തില്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്താന്‍ ഉത്തരേന്ത്യയിലേതിന് സമാനമായി വി.എച്ച്.പി,ബജ്രരംഗ്ദളിനെ പോലുള്ള സംഘടനകള്‍ക്ക് ധൈര്യം വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

രാജ്യത്ത് ക്രൈസ്തവരെ വ്യാപകമായി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നത് സംഘപരിവാറുകാരാണ്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 600ല്‍പ്പരം അക്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന സിപിഐഎം ഭരിക്കുന്ന കേരളത്തിലും ക്രൈസ്തവര്‍ക്കെതിരായ ഭീഷണി ഉയരുകയാണ്.

പാലക്കാട്ടെ നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്കൂളിൽ അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയും തത്തമംഗലം ജി.ബി.യുപി സ്‌കൂളില്‍ പുല്‍ക്കൂട് തകര്‍ത്തും ക്രിസ്തുവിന്റെ തിരുപിറന്നാള്‍ ആഘോഷം അലങ്കോലപ്പെടുത്തിയത് സംഘപരിവാര്‍ സംഘടനാ നേതാക്കളാണ്. ക്രിസ്മസ് ആഘോഷം തടഞ്ഞ നടപടി കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് കളങ്കമാണ്.അപലപനീയവും പ്രതിഷേധാര്‍ഹവുമായ ഇത്തരം ഹീനപ്രവണതകള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

മണിപ്പൂരില്‍ ക്രൈസ്തവരെ ആക്രമിച്ച് കൂട്ടക്കുരുതി നടത്തിയിട്ട് അങ്ങോട്ട് തിരിഞ്ഞ് നോക്കാത്ത, സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കാത്ത പ്രധാനമന്ത്രി ഡല്‍ഹിയില്‍ സിബിസി ഐ ആസ്ഥാനത്തെ ക്രിസ്മതുമസ് ആഘോഷങ്ങളില്‍ പങ്കെടുത്തത് ബിജെപിയുടെ രാഷ്ട്രീയ നാടകത്തിലെ അധ്യായം മാത്രമാണ്.രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കള്‍ക്ക് പരിഹാരം കാണാതെയാണ് പ്രധാനമന്ത്രി ഇത്തരം ഗിമ്മിക്കുകളില്‍ ഏര്‍പ്പെടുന്നത്.കേരളത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കും വൈനുമായി സ്‌നേഹസന്ദേശയാത്ര നടത്തുന്ന ബിജെപി നേതാക്കളുടെ ലക്ഷ്യവും രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ്. അത് ക്രൈസ്തവ സഹോദരങ്ങള്‍ തിരിച്ചറിയണം.

വര്‍ഗീയ രാഷ്ട്രീയത്തിന്റെ സാധ്യതകളെ ബിജെപിയെപ്പോലെ പ്രയോജനപ്പെടുത്താനാണ് സിപിഐഎം നേതൃത്വം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വിജയത്തില്‍ വര്‍ഗീയത ചികയുന്ന എ.വിജയരാഘവനെപ്പോലുള്ളവരെ സിപിഐഎം ന്യായീകരിക്കുന്നതും അര്‍എസ്എസ് ബന്ധമുള്ള എം.ആര്‍.അജിത് കുമാറിന് ചുവന്ന പരവതാനി വിരിക്കുന്നതും സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമാണ്.

സംഘപരിവാര്‍ അജണ്ടയായ ന്യൂനപക്ഷ വിരോധം സിപിഐഎമ്മും ഒളിച്ചുകടത്തുകയാണ്. രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ മതസൗഹാര്‍ദ്ദത്തേയും മൈത്രിയേയും ദുര്‍ബലപ്പെടുത്തുകയാണ് വെറുപ്പ് ഉത്പാദിപ്പിക്കുന്ന ബിജെപിയും അത് വില്‍പ്പന നടത്തുന്ന സിപിഐഎമ്മും ചേര്‍ന്ന സഖ്യമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Story Highlights : K Sudhakaran against CPIM on Cristmas Carol Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top