Advertisement

നിർണായക നീക്കവുമായി സർക്കാർ; മുനമ്പത്തെ താമസക്കാരിൽ നിന്ന് ഭൂനികുതി വാങ്ങാൻ തീരുമാനം

December 25, 2024
Google News 2 minutes Read

മുനമ്പത്തെ താമസക്കാരില്‍ നിന്നും ഭൂനികുതി വാങ്ങാമെന്ന് സര്‍ക്കാര്‍. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യും എന്നാൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് വേണ്ടതെന്നാണ് മുനമ്പം സമരസമിതിയുടെ പ്രതികരണം.

വഖഫ് രജിസ്റ്ററിൽ നിന്നും ഭൂമി മാറ്റാതെ ഭൂനികുതി സ്വീകരിക്കുന്നതിനാണ് നിലവിൽ അനുമതി ഉള്ളത്. ഇതുമായി ബന്ധപ്പെട്ട കരട് അഡ്വക്കേറ്റ് ജനറൽ റവന്യൂ സെക്രട്ടറിക്ക് സമർപ്പിച്ചു. സർക്കാർ പരിശോധനകൾ കഴിഞ്ഞ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ സർക്കാർ റിപ്പോർട്ട് കോടതി പരിഗണിക്കും. 610 കുടുംബങ്ങളുടെയും നികുതി സ്വീകരിക്കാമെന്ന നിലപാടിലേക്കാണ് സര്‍ക്കാര്‍ എത്തിയത്. എന്നാൽ ശാശ്വതമായ പരിഹാരമാണ് മുനമ്പത്ത് ആവശ്യമെന്ന് സമരസമിതി വ്യക്തമാക്കി.

മുനമ്പത്ത് കരമടയ്ക്കാമെന്നത് സർക്കാരിന് നേരത്തെയുള്ള നിലപാടാണെന്നും ഉണ്ടായത് നിയമപരമായ കാലതാമസം മാത്രമെന്നും എം വി ഗോവിന്ദൻ അറിയിച്ചു. 2022ല്‍ ഭൂനികുതി വാങ്ങാനായി സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് തീരുമാനമെടുത്തെങ്കിലും കോടതി ആ നീക്കത്തെ തടഞ്ഞിരുന്നു.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി നടന്ന ചർച്ചയിലും ഉയർന്ന പ്രാഥമിക ആവശ്യം റവന്യു അവകാശം പുന:സ്ഥാപിക്കുക എന്നതാണ്.

Story Highlights : Govt to collect land tax from residents of Munambam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here