Advertisement

റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കാതെ പരിഹാരമാകില്ല; നികുതി വാങ്ങുമെന്ന സര്‍ക്കാര്‍ നിലപാടില്‍ മുനമ്പം ജനതയ്ക്ക് അതൃപ്തി

December 25, 2024
2 minutes Read
Munambam protesters against government in tax issue

മുനമ്പത്തെ താമസക്കാരില്‍ നിന്നും ഭൂനികുതി വാങ്ങണമെന്ന സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി അറിയിച്ച് മുനമ്പം ജനത. റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാതെ പ്രശ്‌നപരിഹാരം ആകില്ലെന്ന് സമരസമിതി അറിയിച്ചു. സര്‍ക്കാര്‍ മുനമ്പം വിഷയം മനപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുന്നു എന്ന പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. (Munambam protesters against government in tax issue)

മുനമ്പം നിവാസികള്‍ക്ക് കരമടക്കാനുള്ള അവകാശം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നാണ്സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ സമരസമിതി നേതാക്കള്‍ തൃപ്തരല്ല. രജിസ്റ്ററില്‍ നിന്ന് വഖഫ് ഭൂമി എന്ന ടൈറ്റില്‍ ഒഴിവാക്കണം. അത് മാറ്റാതെ കരം അടക്കാനുള്ള അനുമതി നല്‍കുന്നതില്‍ അര്‍ത്ഥമ്മില്ലെന്ന് സമരസമിതി പറഞ്ഞു.

Read Also: ‘ഒരു ക്ലാസ്സിക് നടൻ മാത്രമല്ല, മോഹൻലാൽ ക്ലാസ്സിക് സംവിധായകൻ കൂടിയാണ്’; മലയാളത്തിന്റെ നിധിയെന്ന് ഹരീഷ് പേരടി

സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സത്യവാങ്മൂലത്തിനെതിരെ പ്രതിപക്ഷ നേതാവും രംഗത്തെത്തി. സര്‍ക്കാര്‍ നിലപാട് കാപട്യം എന്ന ആക്ഷേപം.മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജനുവരി നാലിന് ഹിയറിങ് ആരംഭിക്കും. റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് സമരസമിതി. ക്രിസ്മസ് ദിനമായ ഇന്ന് 200ലധികം ആളുകള്‍ സമരപന്തലില്‍ നിരാഹാരം അനുഷ്ഠിച്ചു. നാളെ മുതല്‍ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളിലെ ഒരാള്‍ വീതം നിരാഹാരം ഇരിക്കും.

Story Highlights : Munambam protesters against government in tax issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top