Advertisement

തിരുവനന്തപുരത്ത് സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി PRO യും വിജിലൻസ് സിഐയും തമ്മിൽ കയ്യാങ്കളി; പിന്നാലെ പരാതി

December 26, 2024
Google News 2 minutes Read
city gas

തിരുവനന്തപുരം കഴക്കൂട്ടത്ത് സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഓഫീസറെ വിജിലൻസ് CI മർദ്ദിച്ചതായി പരാതി. പൈപ്പിടൽ ജോലികൾ നടക്കുന്ന കഴക്കൂട്ടം സെന്റ് ആന്റണീസ് സ്കൂൾ റോഡിൽ ഗതാഗതം തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന അതിഥി സോളാർ കമ്പനിയുടെ പി ആർ ഒ ആയ എസ് വിനോദ് കുമാറാണ് പരാതി നൽകിയത്. അവസാന വട്ട ജോലകൾക്കായി ഗതാഗതം നിരോധിച്ചിരുന്ന ഈ റോഡിൽ കാറിലെത്തിയ വിജിലൻസ് സി ഐയായ അനൂപ് ചന്ദ്രൻ റോഡ് അടച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിനോദിനോട് ചോദിക്കുകയും സംസാരം തുടർന്ന് കൈയ്യാങ്കളിയിലേയ്ക്ക് മാറുകയുമായിരുന്നു. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റ വിനോദ് കുമാർ സ്ഥലത്തു തന്നെ കുഴഞ്ഞുവീണു. ജാതീയമായി അധിക്ഷേപിച്ചതായി സിഐയും പരാതി നൽകിയിട്ടുണ്ട്. വിനോദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights : Clash between City Gas Installation Company PRO and Vigilance CI in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here