Advertisement

നടുറോഡിൽ കത്തിയമർന്ന് ലംബോർഗിനി ഹുറാക്കാൻ; വിമർശനവുമായി വ്യവസായി

December 26, 2024
Google News 1 minute Read

മുംബൈയിൽ ഓടിക്കൊണ്ടിരിക്കെ ആഢംബര കാറായ ലംബോർഗിനി ഹുറാക്കാന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആഢംബര കാറിന് തീപിടിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 45 മിനിറ്റോളം എടുത്താണ് കാറിലെ തീയണക്കാൻ സാധിച്ചത്. അപകടത്തിൽ ആളാപായമില്ല. അഗ്നിബാധയുടെ കാരണമെന്താണെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

അതേസമയം കമ്പനിയെ വിമർ‍ശിച്ച് പ്രമുഖ വ്യവസായി രം​ഗത്തെത്തി. ലംബോർഗിനിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും വാഹന പ്രേമിയുമായ ഗൗതം സിംഗാനിയയാണ് വിമർശിച്ച് രം​ഗത്തെത്തിയത്. ലംബോർഗിനിയുടെ വിശ്വാസ്യതയെയും സുരക്ഷയെയും സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ഗൗതം സിംഗാനിയ പറഞ്ഞു. താൻ നേരിട്ട് കണ്ട സംഭവമാണെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിൽ സിം​ഗാനിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇത്ര അധികം പണം കൊടുത്ത് വാങ്ങുന്ന വാഹനത്തിന് ഉന്നതനിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തരം അപകടങ്ങളല്ലെന്ന് ഗൗതം സിംഗാനിയ പറയുന്നു. നേരത്തെയും ലംബോർഗിനിക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ ഗൗതം സിംഗാനിയ രൂക്ഷവിമർശനം നടത്തിയിരുന്നു. ടെസ്റ്റ് ഡ്രൈവിനിടെ വാഹനം ബ്രേക്ക് ഡൗണായതായിരുന്നു നേരത്തെ ​ഗൗതം സം​ഗാനിയയെ പ്രോകപിപ്പിച്ചത്. സംഭവത്തിൽ കമ്പനിയുടെ ഭാ​ഗത്ത് നിന്ന് വിശദീകരണം ലഭിക്കാത്തതും ​ഗൗതം സിം​ഗാനിയെ ചൊടിപ്പിച്ചു.

Story Highlights : Lamborghini Huracan Supercar Catches Fire On Mumbai Road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here