Advertisement

പെരിയ കേസിലെ പ്രതികളും കോണ്‍ഗ്രസ് നേതാവും ഒരേ വേദിയില്‍; വിവാദം

December 27, 2024
3 minutes Read
congress leaders and periya murder case accused in one stage

പെരിയ കേസിലെ പ്രതികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് വേദി പങ്കിട്ടത് വിവാദത്തില്‍. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടിയില്‍ കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജ് പങ്കെടുത്തതാണ് വിവാദമായത്. കേസിലെ പതിനാലാം പ്രതി കെ മണികണ്ഠന്‍, ഇരുപതാം പ്രതി മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ക്കൊപ്പമാണ് ബാബുരാജ് വേദി പങ്കിട്ടത്. (congress leaders and periya murder case accused in one stage)

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കര ഡിവിഷനില്‍ നടന്ന എം ടി അനുസ്മരണ പരിപാടിയിലാണ് കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജ് പങ്കെടുത്തത്. പെരിയ ഇരട്ട കൊലപാതക കേസിലെ ഇരുപതാം പ്രതിയും മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമനായിരുന്നു ഉദ്ഘാടകന്‍. പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ മണികണ്ഠന്‍ വേദിയിലുണ്ടായിരുന്നു.

Read Also: റയല്‍ സ്‌റ്റേഡിയം നീളന്‍ പേര് ഒഴിവാക്കുന്നു; ഇനി അറിയപ്പെടുക ബെര്‍ണബ്യൂ എന്ന് മാത്രം

കേസില്‍ സിബിഐ കോടതി നാളെ വിധി പറയാന്‍ ഇരിക്കെയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവും, കേസില്‍ നിയമ പോരാട്ടത്തിനായി കുടുംബത്തോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന അഡ്വക്കേറ്റ് ബാബുരാജ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പള്ളിക്കര ഡിവിഷനില്‍ നടന്ന പരിപാടിയില്‍ കല്ല്യോട്ട് ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയായ ബാബുരാജ് എന്തിനു പങ്കെടുത്തു എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതി വാങ്ങിയെന്നാണ് ബാബുരാജിന്റെ വിശദീകരണം. സംഭവത്തെ ചൊല്ലി പെരിയയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്.

Story Highlights : congress leaders and periya murder case accused in one stage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top