Advertisement

‘നേതൃസ്ഥാനത്ത് കൂടുതലും അടൂരിൽ നിന്ന് ഉള്ളവർ’; CPIM പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ചർച്ചയ്ക്കിടെ ബഹളം

December 29, 2024
Google News 2 minutes Read

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ചർച്ചയ്ക്കിടെ ബഹളം. പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃസ്ഥാനത്ത് കൂടുതലും അടൂരിൽ നിന്ന് ഉള്ളവർ എന്നാണ് വിമർശനം. വിമർശനത്തിനെതിരെ അടൂരിൽ നിന്നുള്ളവർ എത്തിയതോടെ സമ്മേളനം ബഹളമയമായി. പ്രസീഡിയം ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

അടൂർ ജില്ലാ സമ്മേളനം എന്ന് പേരിടണമെന്ന പരിഹാസവും ബഹളത്തിനിടയാക്കിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും ബാലജനസംഘത്തിന്റെയും വിവിധ വർഗബഹുജനസംഘത്തിന്റെയും നേതൃത്വത്തിൽ ഉള്ളവർ അടൂരിൽ നിന്നുള്ളവരാണ്. ഇതാണ് വിമർശനത്തിനിടായാക്കിയത്. വിവിധ കമ്മിറ്റികൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പ്രസീഡിയം ഇടപെട്ട് രംഗ ശാന്തമാക്കിയത്.

Read Also: മുൻ സിപിഐഎം നേതാവ് മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്; CPIM നൽകിയ പരാതിയിൽ നടപടി

നാളെയാണ് സെക്രട്ട സ്ഥാനത്തേക്കും ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടക്കുന്നത്. കെപി ഉദയഭാനു സ്ഥാനം ഒഴിയുന്നതോടെ ആരാകും തലപ്പത്തേക്ക് എത്തുമെന്നതാണ് ചോദ്യം. മുഖ്യമന്ത്രി വൈകിട്ടോടെ സമ്മേളനത്തിന് എത്തിയേക്കും. പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കും. മൂന്നുദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ 263 പേരാണ് പങ്കെടുക്കുന്നത്.

Story Highlights : Dispute during CPIM Pathanamthitta District Conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here