Advertisement

ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച് ജംസ്പ്രീത് ബുംറ; നേട്ടം മികച്ച ശരാശരിയില്‍

December 29, 2024
Google News 2 minutes Read
Jaspreet Bumra

ഒടുവില്‍ വിക്കറ്റ് വേട്ടയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ തീപാറുനന പ്രകടനത്തിനൊടുവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ലാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ പിന്നിട്ടിരിക്കുന്നത്. മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ബുംറ ഈ നേട്ടത്തിലേക്കുള്ള അവസാന വിക്കറ്റ് സ്വന്തമാക്കിയത്. തന്റെ 44-ാം ടെസ്റ്റ് മാച്ചായിരുന്നു മെല്‍ബണിലേത്. ഇതോടെ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡ് ബുംറയുടെ പേരിലായി. 20-ന് താഴെ (19.5) ശരാശരി നിലനിര്‍ത്തിക്കൊണ്ട് ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബൗളറാണ് ബുംറ. വെസ്റ്റ് ഇന്‍ഡീസിന്റെ താരങ്ങളായ മാല്‍ക്കം മാര്‍ഷല്‍ (20.9), ജോയല്‍ ഗാര്‍നര്‍ (21.0), കേര്‍ട്ലി ആംബ്രോസ് (21.0) എന്നിവരെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം. പരമ്പരയില്‍ ഇതിനോടകം തന്നെ 29 വിക്കറ്റുകളുമായി ബുംറയാണ് ഒന്നാമതുള്ള ബൗളര്‍. മെല്‍ബണ്‍ ടെസ്റ്റിലും മികച്ച പ്രകടനമാണ് ബുംറ പുറത്തെടുക്കുന്നത്.

Story Highlights: Jasprit Bumrah completed 200 wickets in Test cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here