Advertisement

ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു; ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികള്‍ മരിച്ചു

December 30, 2024
2 minutes Read

കോഴിക്കോട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. എടരിക്കോട് കളത്തിങ്കല്‍ വീട്ടില്‍ സുലൈഖ (54), വള്ളിക്കുന്ന് അരിയല്ലൂര്‍ കോട്ടാശ്ശേരി സ്വദേശി ഷജില്‍കുമാര്‍ (49) എന്നിവരാണ് മരിച്ചത്. കാക്കഞ്ചേരി ഭാഗത്താണ് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടന്നത്. ഇതേത്തുടര്‍ന്ന് രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കാനായില്ല.

കോട്ടക്കല്‍ മിംസില്‍ നിന്ന് സുലൈഖയുമായി വൈകീട്ട് 5.30-ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് പുറപ്പെട്ട തെഹല്‍ക്ക ഐ.സി.യു. ആംബുലന്‍സും ചേളാരി ഡി.എം.എസ്. ആശുപത്രിയില്‍ നിന്ന് ഷജില്‍ കുമാറുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന സാപ്റ്റ്കോ ആംബുലന്‍സുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.

Story Highlights : Ambulances stuck in traffic jam; two patients die Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top