‘വിവേചനം നേരിട്ടു, പിതാവ് മരിച്ചപ്പോൾ അനുശോചന യോഗം വിളിച്ചില്ല’; കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രണബ് മുഖർജിയുടെ മകൾ

കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. തന്റെ പിതാവ് മരിച്ചപ്പോൾ അനുശോചന യോഗം വിളിക്കാൻ പോലും കോൺഗ്രസ് പ്രവർത്തക സമിതി തയ്യാറായില്ല. കെആര്‍ നാരായണന്റെ നിര്യാണത്തില്‍ സി.ഡബ്ല്യു.സി അനുശോചന യോഗം ചേർന്നതായി പിതാവിന്റെ ഡയറിക്കുറിപ്പിലുണ്ട്. എന്തുകൊണ്ട് വിവേചനം ഉണ്ടായെന്ന് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ശർമിഷ്ഠ മുഖർജി ട്വന്റിഫോറിനോട് പറഞ്ഞു.
കോൺഗ്രസിന്റെ നടപടി വേദനിപ്പിച്ചു. രാഷ്ട്രപതിമാർക്ക് സി.ഡബ്ല്യു.സി അനുശോചനം അർപ്പിക്കുന്നത് പതിവില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ അറിയിച്ചത്. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ തെറ്റിദ്ധരിപ്പിച്ചുവെന്നും ശർമിഷ്ഠ മുഖർജി പ്രതികരിച്ചു.
Story Highlights : Pranab Mukherjee’s daughter Sharmistha alleged Congress party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here