Advertisement

സംസ്ഥാനത്ത് നാല് പുതിയ ഐജിമാർ; റെയ്ഞ്ചുകളിൽ പുതിയ ഡിഐജിമാർ; പൊലീസ് തലപ്പത്ത് മാറ്റം

December 31, 2024
Google News 2 minutes Read

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം. നാല് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം. ജെ. ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ , രാജ്പാൽ മീണ എന്നിവർക്കാണ് സ്ഥാനക്കയറ്റം. നേരത്തെ സ്ഥാനക്കയറ്റത്തിന് മന്ത്രി സഭ അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം കമ്മിഷണർ ജി സ്പർജൻ കുമാർ ഇന്റലിജൻസ് ഐജി, ജെ.ജയനാഥിനെ മനുഷ്യാവകാശ കമ്മീഷൻ ഐ.ജിയാക്കി.

കെ സേതുരാമൻ കേരള പോലീസ് അക്കാദമി ഡയറക്ടർ, കാളിരാജ് മഹേഷ്‌ കുമാർ ട്രാഫിക് ഐ ജി എന്നിവയാണ് ഐപിഎസ് തലപ്പത്തെ മറ്റ് മാറ്റങ്ങൾ. കൂടാതെ സതീഷ് ബിനോ എറണാകുളം റേഞ്ച് DIG യാകും, തോംസൺ ജോസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആകും, യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് DIGയാകും, ഹരിശങ്കർ തൃശൂർ റേഞ്ച് DIGയും കെ കാർത്തിക് വിജിലൻസ് ഐ.ജിയുമാകും, ടി.നാരായണന് കോഴിക്കോട് കമ്മീഷണറായും നിയമനം.

കൊല്ലം കമ്മീഷണർ ചൈത്ര തെരേസ ജോൺ കോസ്റ്റൽ പോലീസ് AIG ആയി മാറ്റി നിയമിച്ചു. ജി.പൂങ്കുഴലിക്ക് പകരമാണ് നിയമനം. തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായണൻ കൊല്ലം കമ്മീഷണറാകും. സുദർശൻ കെ എസ് തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയാകും. പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ആറിനും മാറ്റം. VIP സെക്യൂരിറ്റി,ആംഡ് പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. കണ്ണൂർ കമ്മീഷണർ ആയിരുന്ന അജിത് കുമാർ പാലക്കാട് ജില്ലാ പോലീസ് മേധാവിയാകും.

Read Also: യൂണിറ്റിന് 9 പൈസ; സർചാർജ് ഈടാക്കാൻ KSEBക്ക് അനുമതി നൽകി റഗുലേറ്ററി കമ്മീഷൻ

അങ്കിത് അശോകനും പുതിയ നിയമനം. സൈബർ ഓപ്പറേഷൻ എസ്പി ആയി നിയമിച്ചു. തൃശൂർ പൂരം വിവാദത്തിന് പിന്നാലെ അങ്കിത്തിനെ ടെക്നിക്കൽ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കെ ഇ ബൈജു കോഴിക്കോട് റൂറൽ പോലീസ് മേധാവിയായും നിതിൻ രാജ്.പി കണ്ണൂർ കമ്മീഷണറായും എസ് ആർ ജ്യോതിഷ് കുമാറിനെ വിജിലൻസ് എസ്പി ആയും നിയമിച്ചു. ഗവർണറുടെ എ.ഡി.സിക്ക് മാറ്റം. അരുൾ ബി കൃഷ്ണയെ റെയിൽവേ എസ്.പിയായി നിയമിച്ചു.

Story Highlights : Four new IGs in Kerala reshuffling in Kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here