Advertisement

രാജ്യദ്രോഹക്കേസ്: ചിന്‍മോയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ ബംഗ്ലാദേശ് കോടതി തള്ളി

January 2, 2025
Google News 3 minutes Read
Setback for Hindu monk Chinmoy Krishna Das as Bangladesh court rejects bail plea

രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ബംഗ്‌ളാദേശിലെ ഹിന്ദുപുരോഹിതന്‍ ചിന്‍മോയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ ബംഗ്ലാദേശ് കോടതി തള്ളി. 11 പേരടങ്ങുന്ന അഭിഭാഷകസംഘത്തിന്റെ വാദം കേട്ടശേഷമാണ് ചട്ടോഗ്രാം മെട്രോപ്പൊളിറ്റന്‍ കോടതി ജാമ്യാപേക്ഷ തള്ളിയത്. (Setback for Hindu monk Chinmoy Krishna Das as Bangladesh court rejects bail plea)

11 അഭിഭാഷകര്‍ അടങ്ങുന്ന അഭിഭാഷക സംഘത്തിന്റെ മുപ്പത് മിനിറ്റ് നീണ്ട വാദത്തിന് ശേഷമാണ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജ് ജാമ്യാപേക്ഷ തള്ളിയത്. ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി അറസ്റ്റിലായത് ഇക്കഴിഞ്ഞ നവംബര്‍ 26നാണ്. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടന്ന റാലിയില്‍ ബംഗ്ലാദേശ് പതാകയെ അനാദരിച്ചുവെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും ചിന്‍മോയ് പ്രമേഹം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയത്.

Read Also: അനില്‍ അംബാനിയുടെ കമ്പനിയില്‍ കെ.എഫ്.സി 60 കോടി നിക്ഷേപിച്ചു; തിരിച്ചു കിട്ടിയത് 7 കോടി മാത്രം; വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കോടതിക്ക് മുന്നില്‍ വലിയ സംഘര്‍ഷം ഉണ്ടായി. ചിന്‍മോയ് കൃഷ്ണ അറസ്റ്റിലായതിനെത്തു ടര്‍ന്ന് ഇന്ത്യയില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധപ്രകടങ്ങള്‍ അരങ്ങേറിയിരുന്നു. ജാമ്യം നിഷേധിച്ചതോടെ വീണ്ടും പ്രതിഷേധം ശക്തമാക്കുകയാണ് ചിന്‍മോയ് കൃഷ്ണ അനുകൂലികള്‍.

Story Highlights : Setback for Hindu monk Chinmoy Krishna Das as Bangladesh court rejects bail plea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here