ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കിയില്ല; പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി

നിരാഹാര സമരം തുടരുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണ നിര്‍ദേശം നടപ്പാക്കാത്ത പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. സമരം അവസാനിപ്പിക്കാന്‍ കോടതി സമ്മര്‍ദം ചെലുത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി സുപ്രീംകോടതി വിമര്‍ശിച്ചു.ഹര്‍ജികള്‍ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. (Supreme Court Pulls Up Punjab Govt For Not Shifting Dallewal To Hospital)
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ക്കി പരിഗണിച്ചജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് , പഞ്ചാബ് സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. പഞ്ചാബ് സര്‍ക്കാരിന്റെ മനോഭാവം അനുരഞ്ജനത്തിന് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. നിരാഹാര സമരം നടത്തുന്ന ധല്ലേവാളിനോട് വൈദ്യസഹായം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതി അറിയിച്ചെങ്കിലും, ധല്ലേവാളിന്റെ നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിലെ അതൃപ്തിയും കോടതി അറിയിച്ചു. കര്‍ഷകരുടെ ആവശ്യങ്ങളില്‍ കേന്ദ്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
Read Also: ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന്
അതിനിടെ ഖനൗരി അതിര്‍ത്തിയിലെ കര്‍ഷരുടെ സമരം ശക്തമായി തുടരുകയാണ്. ധലേവാളിന്റെ നിരാഹാര സമരം 37 ദിവസം പിന്നിട്ടു. താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാര സമരം തുടരുമെന്ന് നിലപാടിലാണ്. അതേസമയം ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാനായി പോലീസ് നടപടി ഉണ്ടായാല്‍ അതിന് നേരിടാനായി കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയില്‍ എത്തുന്നുണ്ട്.
Story Highlights : Supreme Court Pulls Up Punjab Govt For Not Shifting Dallewal To Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here