Advertisement

വിഴുപ്പുറത്ത് സ്‌കൂളിലെ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ച സംഭവം: 3 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

January 3, 2025
Google News 3 minutes Read
vizhupuram

വിഴുപ്പുറത്ത് സ്‌കൂളിലെ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ച സംഭവത്തില്‍ 3 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. പഴനിവേല്‍ – ശിവശങ്കരി ദമ്പതികളുടെ മകള്‍ ലിയ ലക്ഷ്മി ആണ്. കുട്ടിയെ മാലിന്യക്കുഴിയില്‍ നിന്ന് പുറത്തെടുത്തത് സ്‌കൂള്‍ ഡ്രൈവറാണ്.

മരണവിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. കുട്ടി മരിച്ച വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. കുട്ടിയെ തിരക്കി സ്‌കൂളില്‍ എത്തിയപ്പോഴാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. അഴുക്കുചാലില്‍ വീണ് കുട്ടി മരിച്ചത് പതിനൊന്നരയ്ക്കാണ്. എന്നാല്‍ സംഭവം പുറത്തറിഞ്ഞത് മൂന്ന് മണിക്ക് മാത്രവും. നാലരയ്ക്ക് വീടേണ്ട സ്‌കൂള്‍ ഇന്ന് മൂന്ന് മണിക്ക് വിടുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ 24ന് ലഭിച്ചു.

സ്‌കൂളിനുള്ളിലെ അഴുക്കുചാലില്‍ വീണ് മൂന്നരവയസ്സുകാരി മരിച്ചത്. കളിക്കുന്നതിനിടെയാണ് കുട്ടി അഴുക്കുചാലില്‍ വീണതെന്നാണ് പറയുന്നത്. സംഭവത്തില്‍ സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.

Story Highlights : Government announced a compensation of Rs 3 lakh in the case of the death of a child who fell into the garbage pit of a school in Villupuram.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here