ജെ.സി.ഐ ഔട്ട്സ്റ്റാന്റിംഗ് യങ് ഇന്ത്യന്‍ അവാര്‍ഡ് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക്

ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ ഇന്ത്യന്‍ പുരസ്‌ക്കാരത്തിനായി പൊളിറ്റിക്കല്‍/ലീഗല്‍/ ഗവണ്‍മെന്റ് അഫയേഴ്‌സ് കാറ്റഗറിയില്‍ (ദേശീയതലം) അഡ്വ.ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ തെരഞ്ഞെടുത്തു. (JCI Outstanding Young Indian Award to Chandy Oommen MLA)
പുതുപ്പള്ളി എം.എല്‍.എ എന്ന നിലയിലും രാഷ്ട്രീയത്തിലുപരിയായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ എന്ന സംഘടനയിലൂടെ നടത്തുന്ന ജനോപകാരപ്രദമായ വിവിധ സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും കായിക മേഖലയുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനായി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെയും അതോടൊപ്പം സാര്‍വ്വദേശീയ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടതും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ വച്ച് നടത്തപ്പെട്ടതുമായ സര്‍വ്വമത സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച ജനറല്‍ കണ്‍വീനര്‍ എന്ന നിലയിലും നടത്തിയ സ്തുത്യര്‍ഹ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അവാര്‍ഡിനായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ യെ തിരഞ്ഞെടുത്തതെന്ന് ജെ.സി.ഐ നാഷണല്‍ പ്രസിഡന്റ് ജെഎഫ്.എസ് അഡ്വ: സി.ആര്‍.രാകേഷ് ശര്‍മ്മ അറിയിച്ചു.
ജെസിഐ ഇന്ത്യയുടെ ചിങ്ങവനം ഘടകമാണ് അഡ്വ.ചാണ്ടി ഉമ്മനെ നോമിനേറ്റ് ചെയ്തത്. ഇന്നലെ ഹൈദ്രാബാദില്‍ വച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ വച്ച് ജെസിഐ നാഷ്ണല്‍ പ്രസിഡന്റ് രാകേഷ് ശര്‍മ്മ അവാര്‍ഡ് സമ്മാനിച്ചു.
Story Highlights : JCI Outstanding Young Indian Award to Chandy Oommen MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here