Advertisement

‘കഞ്ചാവ് പിടികൂടിയിട്ടില്ല, യു പ്രതിഭയെ ടാർഗറ്റ് ചെയ്യുകയാണ്, മെന്റലി ഷോക്ക്ഡാണ് അവർ’; വീണ്ടും ന്യായീകരിച്ച് സജി ചെറിയാൻ

January 3, 2025
Google News 1 minute Read

ന്യായീകരിക്കുന്ന ഒരു കാര്യവും താൻ പറഞ്ഞില്ലെന്ന് മന്ത്രി സജി ചെറിയാൻ. യു പ്രതിഭയോട് വിരോധമുള്ള ആരോ ആണ് കുട്ടികളെ പറ്റി വിളിച്ചു പറഞ്ഞത്. കൂട്ടുകാരുമായി കൂട്ടുകൂടി വലിച്ചെന്നും വലിച്ചില്ലെന്നും പറയുന്നു. അത് സംബന്ധിച്ച കാര്യമാണ് ഞാൻ വിശദീകരിച്ചത്. കൊച്ചുകുട്ടികൾ ആകുമ്പോൾ സ്വാഭാവികമായി അവരെ വിളിച്ചു ഉപദേശിക്കണം.

കുട്ടികളെ കസ്റ്റഡിയിലെടുത്ത് FIR രജിസ്റ്റർ ചെയ്തു. ഞാൻ വലിക്കുമായിരുന്നു.ഞാൻ പറഞ്ഞത് ഒരു വസ്തുതയാണ്. ഇന്ന് പക്ഷേ അതിനെതിരായ ക്യാമ്പയിൻ ആണ് നടക്കുന്നത്.ഇങ്ങനെയൊക്കെ ഉള്ളത് നിർത്തണമെന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ ചെയ്യേണ്ട രീതി ഇതല്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

യു പ്രതിഭയെ ടാർഗറ്റ് ചെയ്യുകയാണ്. യു പ്രതിഭ വേട്ടയാടുകയാണ്. മെന്റലി അവർ വളരെ ഷോക്ക്ഡാണ്. അവരുടെ മകനെ ഇങ്ങനെ സംഭവിച്ചു എന്നറിഞ്ഞാൽ അവർ കടുംകൈ ചെയ്യില്ലേ. ഒരു അമ്മ എന്ന രീതിയിലാണ് അവർ പ്രതികരിച്ചത്. എന്നാൽ ജാതി പറഞെന്ന രീതിയിലാണ് അവരെ ആക്ഷേപിച്ചത്.

ഒരു സ്ത്രീയെപ്പറ്റി ഇത്രയും മോശമായി പറയാമോ. തെരഞ്ഞെടുപ്പിനു മുമ്പ് കളമൊരുക്കണം..അതിനു വേണ്ടി ചില കേന്ദ്രങ്ങളിൽ നിന്നുള്ള കളികളാണ് ഇപ്പോൾ നടക്കുന്നത്. ലക്ഷ്യം കായംകുളത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. മക്കൾ ചെയ്യുന്ന തെറ്റിന് മാതാപിതാക്കൾ എന്ത് തെറ്റ് ചെയ്തുവെന്നും മന്ത്രി ചോദിച്ചു.

യു പ്രതിഭയെ എന്തിനാണ് വേട്ടയാടുന്നത്. ലഹരിയെ പ്രോത്സാഹിപ്പിക്കാൻ അല്ല ഞാൻ ഉദ്ദേശിച്ചത്. മന്ത്രിയാണ് ഞാൻ മിണ്ടാൻ പാടില്ല എന്ന് പറയാൻ പാടില്ല. എന്റെ പാർട്ടിയെയും സഖാക്കളെയും വേട്ടയാടിയാൽ ഞാൻ പ്രതികരിക്കും. വലിയ തോതിൽ മയക്കുമരുന്ന് പിടിച്ചാൽ അത് വാർത്തയാക്കണം
എന്നാൽ ഇത് ചെറിയതോതിൽ വലിച്ചു എന്ന് പറഞ്ഞാണ് കേസും വേട്ടയാടലും.

എക്സൈസ് ഉദ്യോഗസ്ഥനെ മാറ്റി എന്ന വാർത്തയും കള്ള പ്രചരണം ആയിരുന്നു. സാംസ്കാരിക മന്ത്രിക്ക് മിണ്ടാതിരിക്കണം എന്നാണോ .വായടച്ചു പിടിക്കാൻ കഴിയുമോ. പ്രതിഭയുടെ മകന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല. പിന്നെങ്ങനെ കേസിൽ പ്രതിയാകും.ഒമ്പതാം പ്രതിയാക്കിയിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

Story Highlights : Saji Cherian Support over U Prathibha son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here