‘കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല; പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണം’; സര്‍ക്കാരിനോട് ഹൈക്കോടതി

സ്‌കൂള്‍ കലോത്സവ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കലോത്സവ പരാതികള്‍ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കലോത്സവ മൂല്യ നിര്‍ണയത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ ദുര്‍ഗന്ധം വമിക്കുമെന്ന് കോടതി വിമര്‍ശിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയാനിരിക്കെയാണ് മറ്റൊരു കേസിലാണെങ്കിലും കോടതിയുടെ നിര്‍ണായകമായ പരാമര്‍ശം. ജസ്റ്റിസ് സി ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്. വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെയാണ് നിയമനം എന്ന് ഹൈക്കോടതി ആക്ഷേപം ഉന്നയിക്കുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ അനുമതി തേടി കുച്ചിപ്പുടി മത്സരാര്‍ത്ഥി നേഹാ V നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വിമര്‍ശനം.
സ്‌കൂള്‍ കലോത്സവ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കലോത്സവ മൂല്യനിര്‍ണയ പ്രശ്‌നം പരിഹരിക്കാനാണ് ഈ ട്രിബ്യൂണല്‍ അനിവാര്യമായിട്ടുള്ളത്. കലോത്സവ പരാതികള്‍ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാകില്ലെന്നും കോടതി പറയുന്നു.
Story Highlights : Kerala High Court asks government to set up special tribunal to hear school festival complaints
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here