‘ക്രൈസ്തവർക്കെതിരായ അക്രമം വര്‍ധിച്ചിട്ടും മൗനം’; കേന്ദ്രത്തിനും മോദിക്കുമെതിരെ ദീപിക

കേന്ദ്രസർക്കാരിനെയും സംഘപരിവാറിനെയും വിമർശിച്ച് ദീപിക എഡിറ്റോറിയൽ. ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെങ്കിൽ സംഘപരിവാറിനെ നിയന്ത്രിക്കണം. കേരളത്തിന്റെ മതേതര ചെറുത്തുനിൽപ്പ് അവകാശവാദങ്ങളിൽ ഒതുങ്ങുകയാണെന്നും വിമർശനമുണ്ട്.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ രാജ്യത്ത് വർധിക്കുന്നതിലുള്ള ആശങ്കയെ കുറിച്ച് നേരത്തെ തന്നെ ദീപിക എഡിറ്റോറിയൽ എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമർശിച്ചുള്ള എഡിറ്റോറിയൽ. ആക്രമണങ്ങൾ വർധിച്ചുവെന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ പഠന റിപ്പോർട്ട് പുറത്തുവന്നിട്ടും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് പുതിയ എഡിറ്റോറിയൽ.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സംഘപരിവാറിനെ ആദ്യം നിയന്ത്രിക്കണം. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ടിട്ടും നടപടികൾ ഉണ്ടായില്ല. ദുരൂഹമായ നിഷ്ക്രിയത്വം വർഗീയ സംഘടനകൾക്ക് മൗനാനുവാദം ആവുകയാണണെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു.
കേരളത്തിലും സംഘപരിവാർ സംഘടനകൾ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ്. പാലക്കാടും തത്തമംഗലത്തും കണ്ടത് ഇതിൻറെ ഉദാഹരണങ്ങൾ. കേരളത്തിൽ ക്രൈസ്തവരോടുള്ള ബിജെപിയുടെ വ്യത്യസ്ത നിലപാട് വോട്ട് രാഷ്ട്രീയത്തിന് വേണ്ടിയുള്ള അടവുനയമാണെന്നും എഡിറ്റോറിയലിൽ പറയുന്നു.
Story Highlights : Deepika editorial criticize PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here