Advertisement

റോഡിലെ സ്പീഡ് ബ്രേക്കര്‍ രക്ഷകനായി; മഹാരാഷ്ട്രയില്‍ ‘മരിച്ച’ വയോധികന് ‘പുനര്‍ജന്മം’

January 4, 2025
Google News 3 minutes Read
Man Declared Dead Comes Back to Life After Ambulance Jerk

മഹാരാഷ്ട്രയില്‍ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനര്‍ജന്മം നല്‍കി റോഡിലെ സ്പീഡ് ബ്രേക്കര്‍. വയോധികന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അത്ഭുതം സംഭവിച്ചത്. ആംബുലന്‍സ് അതിവേഗത്തില്‍ നീങ്ങുന്നതിനിടെ സ്പീഡ് ബ്രേക്കറില്‍ തട്ടി വാഹനം കുലുങ്ങിയത് വയോധികനെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് വിളിച്ചുണര്‍ത്തുകയായിരുന്നു. (Man Declared Dead Comes Back to Life After Ambulance Jerk)

മഹാരാഷ്ട്രയിലെ കൊല്‍ഹാപുരിലെ കസബാ ബാവ്ഡയിലാണ് സംഭവം നടന്നത്. 70 വയസുകാരനായ പാണ്ഡുരംഗ് ഉള്‍പെ കുഴഞ്ഞുവീണതോടെ ബന്ധുക്കള്‍ അദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പാണ്ഡുരംഗ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Read Also: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിച്ചാല്‍ വന്‍ തുക പിഴ; ഏറെ ചര്‍ച്ചയായ നിയമം പറയുന്നതെന്ത്?

ഇതിന് ശേഷം വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങിയ ബന്ധുക്കള്‍ ‘മൃതദേഹം’ വീട്ടിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി. അതിവേഗത്തില്‍ ആംബുലന്‍സ് കുതിക്കവേ സ്പീഡ്‌ബ്രേക്കറില്‍ വാഹനം തട്ടുകയും നന്നായി കുലുങ്ങുകയും ചെയ്തു. ഇത് പെട്ടെന്ന് പാണ്ഡുരംഗിനെ ഉണര്‍ത്തുകയും അദ്ദേഹം വിരലുകള്‍ പയ്യെ ഉയര്‍ത്തുകയും ചെയ്തു. ഇത് കണ്ട വീട്ടുകാര്‍ ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. കണ്‍മുന്നില്‍ കണ്ട ഈ അത്ഭുതത്തിന്റെ ഞെട്ടലിലാണ് പാണ്ഡുരംഗിന്റെ വീട്ടുകാരും അയല്‍വാസികളും.

Story Highlights : Man Declared Dead Comes Back to Life After Ambulance Jerk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here