Advertisement

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിച്ചാല്‍ വന്‍ തുക പിഴ; ഏറെ ചര്‍ച്ചയായ നിയമം പറയുന്നതെന്ത്?

January 4, 2025
Google News 2 minutes Read
Swiss Burqa Ban Why Face Covering Is Prohibited

പുതുവര്‍ഷാരംഭം മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ പോലുള്ള മുഖം മുഴുവനായി മൂടുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ലോകമാകെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ കൂടുതലായി ധരിക്കുന്നത് മുസ്ലീം സ്ത്രീകളാണെന്നതിനാല്‍ നിയമം ഇസ്ലാം വിരുദ്ധമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഒരിടത്തും ഇതില്‍ മതം കാണേണ്ടതില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ മറുവശത്തും നടക്കുന്നുണ്ട്. മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാല്‍ 94,651 രൂപയാണ് പിഴയായി ഈടാക്കുക. (Swiss Burqa Ban Why Face Covering Is Prohibited)

നിയമത്തില്‍ പറയുന്നതെന്ത്?

പൊതുവിടങ്ങളില്‍ വ്യക്തികള്‍ മൂക്ക്, വായ, കണ്ണുകള്‍ മുതലായവ മറയുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് നിയമം വിലക്കിയിരിക്കുന്നത്. ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കായി മാസ്‌കുകളും മറ്റും ധരിക്കുന്നത് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ആചാരത്തിന്റെ ഭാഗമായോ സിനിമാ, സീരിയല്‍, പരസ്യ ഷൂട്ടിങ്ങുകളിലോ പെര്‍ഫോമന്‍സുകളിലോ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. സുരക്ഷാ കാരണങ്ങളാലും സ്വകാര്യത സംരക്ഷിക്കാനും മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കാവുന്നതാണെന്നും നിയമത്തില്‍ പറയുന്നു.

Read Also: ‘കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ല; പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണം’; സര്‍ക്കാരിനോട് ഹൈക്കോടതി

നിയമം പാസായതെങ്ങനെ?

ഇത്തരമൊരു ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത് രാജ്യത്തെ വലതുപക്ഷ പാര്‍ട്ടിയായ എസ്വിപിയാണ്. തീവ്രവാദത്തെ അകറ്റിനിര്‍ത്തൂ എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ പൗരന്മാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് സര്‍ക്കാരിന് നിഷ്‌കര്‍ഷിക്കാനാകില്ലെന്നാണ് അന്ന് സ്വിസ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പിന്നീട് 2023 സെപ്തംബറിലാണ് സ്വിസ് പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത്. 2024ല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും 2025 ജനുവരി ഒന്നിനാണ് നിയമം ഫലത്തില്‍ വന്നത്.

Story Highlights : Swiss Burqa Ban Why Face Covering Is Prohibited

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here