എന്താണ് ഹോളിഡേ ബ്രെയിൻ ഫോഗ്? അറിയാം പ്രതിവിധികളും പ്രതിരോധവും

വിശ്രമവേളകൾ ആനന്ദകരമാക്കേണ്ടതാണ് എന്നാണ് ലാലേട്ടൻ പോലും പറഞ്ഞിട്ടുള്ളത് , എന്നാൽ അവധി ദിവസങ്ങൾ പോലും നമുക്ക് വെല്ലുവിളികൾ നേരിടുന്നതായാലോ ? ഉറക്കമില്ലായ്മ , ഒന്നിലും ശ്രദ്ധകേന്ദ്രികരിക്കാൻ സാധിക്കാതിരിക്കുക , സമ്മർദ്ദം , ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്നു എങ്കിൽ ഇത് ഹോളിഡേ ബ്രെയിൻ ഫോഗിന്റെ സൂചനയാണ് .
മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ.പാർത്ഥ് നഗ്ദ പറയുന്നതനുസരിച്ച്
ഹോളിഡേ ബ്രെയിൻ ഫോഗ് ഒരു താത്കാലിക രോഗാവസ്ഥയാണ്.ശരിയായ പരിചരണവും ശ്രദ്ധയും നൽകിയാൽ ഇത് ഭേദപ്പെടുത്താവുന്നതാണ് .
ഇതിനായി ഈ അവസ്ഥ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ് , ക്രമരഹിതമായ ഷെഡ്യൂളുകൾ , രാത്രി വൈകി ഉറങ്ങുന്നത് , മധുരമുള്ള ഭക്ഷണങ്ങൾ , ലഹരിയുടെ ഉപയോഗം , ഭക്ഷണക്രമത്തിലെ മാറ്റം , എന്നിവ ആരോഗ്യത്തെ നശിപ്പിക്കുകയും ,ശ്രദ്ധ നഷ്ട്ടപെടുന്നതിന് കാരണമാകുകയും ചെയ്യുന്നു . കൂടാതെ അമിതമായ സാമൂഹിക ഇടപെടലുകൾ മാനസികമായി തളർത്തുകയും , സോഷ്യൽ മീഡിയയുടെ ഉപയോഗം സമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നതായി ഡോ നഗ്ദ പറയുന്നു .
ഇതിനായി ചില പരിഹാരങ്ങൾ കൂടി ഡോ.നഗ്ദ നിർദ്ദേശിക്കുന്നുണ്ട് ,
- ഏഴ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായി ഉറങ്ങുക
- സ്ട്രെസ് മാനേജ്മെന്റിനായി മെഡിറ്റേഷൻ ,യോഗ എന്നിവ ചെയ്യുക.
- മദ്യം, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക
- ദിവസവും മൂന്ന് മുതൽ നാല് ലിറ്റർ വെള്ളം കുടിക്കുക
- പതിവായി വ്യായാമം ചെയ്യുക
- സോഷ്യൽ മീഡിയയുടെ ഉപയോഗം കുറയ്ക്കുക
- ജോലിക്കിടയിൽ നമ്മൾ നമുക്കായി സമയം കണ്ടെത്താൻ ശ്രമിക്കേണ്ടതാണ് . അമിത ജോലിഭാരം കുറയ്ക്കാൻ വിശ്രമവേളകൾ എടുക്കേണ്ടത് ആവശ്യമാണ് .
Story Highlights : What is holiday brain fog? Know the remedies and prevention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here