Advertisement

അമിതവണ്ണം കുറയ്ക്കാൻ ഇനി കഠിനമായ വ്യായാമം വേണ്ട! വൻവിലക്കുറവിൽ പ്രകൃതിദത്ത മരുന്ന്

January 5, 2025
Google News 2 minutes Read
elcella-natural-weight-loss-pill

അമിതവണ്ണം തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരം വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍. ചണവിത്തില്‍ നിന്നുള്ള എണ്ണ, വെളിച്ചെണ്ണ, നാളികേരത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ചെടുക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ് (MCT) എന്നിവ ചേര്‍ത്തുണ്ടാക്കിയ മരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ദി ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ലണ്ടനിലെ ക്വീന്‍സ് മേരി യൂണിവേഴ്‌സിറ്റിയിലെ ഡോ. മധുഷ പെരിസ്, ഡോ. റുബിന അക്തര്‍ എന്നിവരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ‘എല്‍സെല്ല’ ( Elcella )എന്നാണ് മരുന്നിന് നല്‍കിയിരിക്കുന്ന പേര്.

ഈ വര്‍ഷം മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘എല്‍സെല്ല’ ഗുളിക രൂപത്തിലാണുള്ളത്. അതിനാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. മാത്രമല്ല അമിതവണ്ണത്തിനുള്ള മറ്റ് മരുന്നുകളേക്കാള്‍ വളരെ വിലകുറവാണെന്നതും പ്രകൃതിദത്തമായതാണെന്നുമുള്ള സവിശേഷതയുമുണ്ട്.

അധികമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വയര്‍ നിറഞ്ഞതായി തോന്നാന്‍ പ്രേരിപ്പിക്കുന്ന ജിഎല്‍പി-1 (GLP-1), പെപ്‌റ്റൈഡ് വൈ വൈ ( Peptid-e YY) എന്നീ ഹോര്‍മോണുകളുടെ ഉത്പാദനം നടക്കുന്നത് കുടലില്‍ വെച്ചാണ്. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിച്ചാല്‍ ഈ ഹോര്‍മോണ്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടും. അതിനാല്‍ ഏറെനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും.

ഗവേഷകര്‍ വികസിപ്പിച്ച മരുന്ന് ഈ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് ശരീരത്തെ പ്രേരിപ്പിക്കുകയും അതുവഴി അധികമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അങ്ങനെ അമിതവണ്ണം ഉണ്ടാകുന്നത് തടയുകയും ശരീരം മെലിയാന്‍ തുടങ്ങുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.

നിലവില്‍ ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകള്‍ 20 ശതമാനം വരെ കൊഴുപ്പ് ശരീരത്തില്‍ നിന്ന് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്ക് ഓക്കാനം, ഛര്‍ദ്ദി, ദഹന പ്രശ്‌നങ്ങള്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയ നിരവധി പാര്‍ശ്വഫലങ്ങളുമുണ്ട്. മാത്രമല്ല മരുന്നിന്റെ ഉപയോഗം നിര്‍ത്തിയാല്‍ വീണ്ടും ശരീരം ഭാരംകൂടാന്‍ തുടങ്ങുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങളൊന്നും തങ്ങളുടെ മരുന്നിനില്ലെന്നാണ് ഗവേഷകരുടെ വാദം.

Story Highlights : elcella natural weight loss pill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here