വിജയ്‌യുടെ പിന്‍ഗാമി ശിവകാര്‍ത്തികേയനോ? സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് താരത്തിന്റെ മറുപടി

ശിവകാര്‍ത്തികേയന്‍ ദളപതി വിജയ് യുടെ പിന്‍ഗാമിയെന്ന തരത്തില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് പ്രതികരിച്ച് ശിവകാര്‍ത്തികേയന്‍. ദളപതി വിജയ്യുടെ പാരമ്പര്യവും യാത്രയും തനിക്ക് ആവര്‍ത്തിക്കാനാകില്ലെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. വിജയ്‌യുടെ ഗോട്ട് എന്ന ചിത്രത്തില്‍ വിജയ് ശിവകാര്‍ത്തികേയനോട് പറയുന്ന ഒരു ഡയലോഗില്‍ പിടിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ മുന്നേറുന്നത്.
ചിത്രത്തില്‍ വിജയ് തന്റെ തോക്ക് ശിവകാര്‍ത്തികേയന് കൈമാറുന്ന ഒരു രംഗമുണ്ട്. അപ്പോള്‍ വിജയ് പറയുന്ന ഡയലോഗ് ‘ തുപ്പാക്കിയെ പുഡിങ്ക ശിവ, ഗ്രൗണ്ടിലുള്ള ആയിരക്കണക്കിന് ജീവനുകള്‍ ഇപ്പൊ താങ്കളുടെ കയ്യിലാണ് എന്നാണ്. ഇതിനു മറുപടിയായി ‘താങ്കള്‍ ഇതിലും പ്രാധ്യാന്യമുള്ളൊരു ജോലിക്ക് പോകുവാണെന്നു തോന്നുന്നു, ഈ കാര്യം ഞാന്‍ നോക്കിക്കോളാം’എന്നാണ്. സിനിമ ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരുങ്ങുന്ന വിജയ് തന്റെ താര പദവി ശിവകാര്‍ത്തികേയന് കൈമാറിയെന്നാണ് സോഷ്യല്‍ മീഡിയയുടെ വ്യാഖ്യാനം.

ഇനി തമിഴ് സിനിമ പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യാനുള്ള ചുമതല തന്റേതാണ് എന്നാണ് വിജയ് ഉദ്ദേശിച്ചത് എന്നും, സിനിമയേക്കാള്‍ പ്രാധാന്യമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിജയ് പോകുമ്പോള്‍ ആ ചുമതല താന്‍ ഏറ്റെടുക്കുന്നു എന്നാണ് ശിവകാര്‍ത്തികേയന്റെ ഡയലോഗുകളുടെ ധ്വനി എന്നും ഉള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുമ്പോള്‍ ആണ് അത് നിഷേധിച്ചുകൊണ്ട് നടന്റെ വരവ്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് നടന്റെ തുറന്നു പറച്ചില്‍. സിനിമ ജീവിതത്തില്‍ താന്‍ ചെയ്ത ജോലിയെ പ്രോത്സാഹിപ്പിക്കാന്‍ വിജയ് സാര്‍ നല്‍കിയ അഭിനന്ദനമായി മാത്രമേ താന്‍ അതിനെ കാണുന്നുള്ളൂ എന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Story Highlights :വിജയ്‌യുടെ പിന്‍ഗാമി ശിവകാര്‍ത്തികേയനോ? സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് താരത്തിന്റെ മറുപടി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here