Advertisement

ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി

January 5, 2025
Google News 6 minutes Read

ബഹിരാകാശത്തും പയർ വിത്ത് മുളയ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. പി.എസ്.എല്‍.വി-സി 60 റോക്കറ്റ് ഉപയോഗിച്ച് തിങ്കളാഴ്ച വിക്ഷേപിച്ച പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍ മുളപ്പിച്ചത്. ബഹിരാകാശത്തെത്തി നാലാം ദിവസം ആണ് വിത്തുകൾ മുളച്ചത്. ഇത് സംബന്ധിച്ച വിവരം ISRO തന്നെയാണ് എക്‌സിലൂടെ പുറത്തുവിട്ടത്

മൈക്രോ ഗ്രാവിറ്റിയിൽ സസ്യവളർച്ച പഠിക്കാൻ വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വിഎസ്എസ് സി ) നടത്തിയ കോംപാക്റ്റ് റിസർച്ച് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാൻ്റ് സ്റ്റഡീസിന്റെ (ക്രോപ്സ്) ഭാഗമായിട്ടായിരുന്നു പരീക്ഷണം . മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളയ്ക്കുന്നത് എങ്ങനെ എന്നും , സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സംവിധാനമാണ് ക്രോപ്സ്.

എട്ട് പയര്‍ വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്തുകയായിരുന്നു ലക്ഷ്യം. മുളപൊട്ടിയ വിത്തുകളില്‍ ഉടന്‍ തന്നെ ഇലകള്‍ തളിരിടുമെന്നാണ് ഐ.എസ്.ആര്‍.ഒ. പ്രതീക്ഷിക്കുന്നത്. ചെടിയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ആധുനികസാങ്കേതിക വിദ്യകൾ ക്രോപ്‌സ് മൊഡ്യൂളില്‍ ഉപയോഗിച്ചിട്ടുണ്ട്.

Story Highlights : ISRO successfully germinates cowpea seeds in space

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here