Advertisement

‘അൻവർ നടത്തിയത് അക്രമം, പൊതു മുതൽ നശിപ്പിച്ചാൽ പൊലീസ് നടപടി എടുക്കും’; എ.കെ ശശീന്ദ്രൻ

January 6, 2025
Google News 1 minute Read

ഡിഎംകെയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിനെ തുടർന്നാണ് പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പൊതുമുതൽ നശിപ്പിക്കാനാണ് പിവി അൻവർ നേതൃത്വം നൽകിയത്. പിവി അൻവർ ആവർത്തിച്ചു പ്രകോപനം ഉണ്ടാക്കുന്നുവെന്നും മന്ത്രി എകെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

അൻവർ നടത്തിയത് അക്രമമാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തി. പൊതു മുതൽ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അക്രമം നടത്തിയാൽ പൊലീസ് നടപടി എടുക്കും. പൊതുമുതൽ നശിപ്പിക്കാനാണ് അൻവർ നേതൃത്വം നൽകിയത്. അൻവറിന്റെ ആരോപണങ്ങൾ തെറ്റ് മറച്ചു വെക്കാനാണ്. പ്രതിഷേധം പലയിടത്തും നടന്നു എന്നാൽ അറസ്റ്റ് ചെയ്തില്ല.
അൻവർ ആവർത്തിച്ചു പ്രകോപനം ഉണ്ടാക്കുന്നു. പ്രകോപനം ഉണ്ടായാൽ പൊലീസ് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസിൽ റിമാൻഡിൽക്കഴിയുന്ന പിവി അൻവർ എംഎൽഎ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. കേസിൽ ഒന്നാം പ്രതിയായ പിവി അൻവറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാത്രി രണ്ടരയോടെയാണ് പിവി അൻവറിനെ തവനൂർ സെൻട്രൽ ജയിലിലെത്തിച്ചത്.

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ ഡിഎംകെ പ്രവർത്തകർ
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി. പി.വി അൻവർ ഉൾപ്പടെ 11 പേർക്ക് എതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതായും FIRല്‍ പരാമര്‍ശമുണ്ട്.. രാത്രി ഒൻപതരയോടെ അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Story Highlights : AK Saseendran about P V Anwar arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here