‘സൈബർ ആക്രമണം നടത്തുന്നവരുടേത് വൃത്തികെട്ട സംസ്കാരം, ചെറുത്തു നിൽക്കാൻ പൊലീസിനാകുന്നില്ല’; കെ.മുരളീധരൻ

സൈബർ ആക്രമണം നടത്തുവരുടേത് വൃത്തികെട്ട സംസ്കാരമെന്ന് കെ മുരളീധരൻ ട്വന്റിഫോറിനോട്. സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പൊലിസിനാകുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും സൈബർ ആക്രമണത്തിന് വിധേയമാകുന്നു. സിപിഐഎമ്മിനെതിരെ സൈബർ ആക്രമണമുണ്ടായാൽ മാത്രം നടപടിയെടുക്കുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു.
സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്.പാർട്ടിക്കുള്ളിലെ തെമ്മാടി കൂട്ടമാണ് ആഭ്യന്തര വിഷയങ്ങളിൽ സൈബർ ആക്രമണം നടത്തുന്നത്. നേതാക്കൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ കഴിയും. സി.പി.ഐഎമ്മിനെതിരെ സൈബർ ആക്രമണമുണ്ടായാൽ മാത്രം നടപടിയെടുത്താൽ മതിയോയെന്ന് കെ മുരളീധരൻ ചോദിച്ചു. ആർക്കെതിരെ ആറു പറഞ്ഞാലും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സൈബർ ആക്രമണത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഇരയാണ് കെ കെ രമ എംഎൽഎ. ആശയപരമായ പോരാട്ടത്തിന് പകരം സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കുകയാണെന്നും ശക്തമായ നിയമനിർമാണമാണ് വേണ്ടതെന്നും കെ.കെ രമ പറഞ്ഞു.
പൊലിസ് സംവിധാനത്തിൽ വിശ്വാസമില്ലെന്നും സൈബർ ആക്രമണത്തിൽ ഇനി പരാതി നൽകില്ലെന്നും കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : K Muraleedharan react cyber attacks on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here