Advertisement

‘തണ്ടേല്‍’ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

January 6, 2025
Google News 3 minutes Read
thandel movie

നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തണ്ടേലി’ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ‘നമോ നമഃ ശിവായ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ജോണാവിതുല, ആലപിച്ചത് അനുരാഗ് കുല്‍ക്കര്‍ണി, ഹരിപ്രിയ എന്നിവരാണ്. ദേവി ശ്രീ പ്രസാദ് ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. [Thandel movie]

2025 ഫെബ്രുവരി 7 -നാണ് ചിത്രം തിയേറ്ററുളികളിൽ എത്തുക. നേരത്തെ പുറത്ത് വന്ന ചിത്രത്തിലെ ആദ്യഗാനമായ ‘ബുജ്ജി തല്ലി’ വന്‍ ഹിറ്റായി മാറിയിരുന്നു. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റേത് . ജോലിക്കായി ഗുജറാത്തിലേക്ക് പോയി അറിയാതെ പാക്കിസ്ഥാൻ കടലിൽ എത്തിപ്പെട്ട് ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം.

Read Also: ‘കിനാവിൻ വരി’ എന്ന് സ്വന്തം പുണ്യാള’നിലെ ഗാനമെത്തി; പുത്തൻ ഗെറ്റപ്പിൽ ബാലു വര്‍ഗീസ്

ചന്ദൂ മൊണ്ടേടിയുടെ സംവിധാനത്തിൽ ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. സമാനതകളില്ലാത്ത ദൃശ്യ-ശ്രവ്യ അനുഭവമാണ് പുതിയ ഗാനം നല്‍കുന്നത്. നൃത്തം, ഭക്തി, മഹത്വം എന്നിവയാണ് ഗാനത്തിന്റെ ഹൈലൈറ്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. ലവ് സ്റ്റോറി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും ഒരുമിച്ചെത്തുന്ന ചിത്രമാണിത്.

Story Highlights : ‘Thandel’movie lyrical video of new song out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here