Advertisement

കെജിഎഫിന് ശേഷം യാഷിന്റെ ടോക്സിക്ക് ; പുതിയ അപ്ഡേറ്റ്

January 6, 2025
Google News 1 minute Read

ബ്രഹ്‌മാണ്ഡ ഹിറ്റ് കെജിഎഫിനു ശേഷം സൂപ്പർതാരം യാഷിന്റെ പുതിയ ചിത്രം ടോക്സിക്കിന്റെ ടീസർ ഗ്ലിമ്പ്സ് ജനുവരി 8 റിലീസ് ചെയ്യും. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ അഡ്വെഞ്ചർ ചിത്രത്തിന്റെ ഗ്ലിമ്പ്സ് നടന്റെ ജന്മദിനത്തോടനുബന്ധിച്ച് രാവിലെ 10:30 ന് പുറത്തു വിടാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട് മോഷൻ പോസ്റ്ററിലൂടെയാണ് വിവരം ആരാധകരെ അറിയിച്ചത്. പോസ്റ്ററിൽ തൊപ്പി വെച്ച് വിന്റെജ് കാറിൽ ചാരി സിഗാർ വലിച്ചു കൊണ്ട് പുറം തിരിഞ്ഞു നിൽക്കുന്ന യാസിനെയും കാണാം. പോസ്റ്റർ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ കഥാപശ്ചാത്തലം പഴയൊരു ടൈം പീരിയഡ് ആണെന്നാണ്.

ബ്രിട്ടീഷ് ടീവി ഷോ പീക്കി ബ്ലൈൻഡേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗീതു മോഹൻദാസ് ടോക്സിക് ഒരുക്കിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ‘ഹിസ് അൺറ്റെയിംഡ് പ്രെസെൻസ് ഇസ് യുവർ എക്സിസ്റ്റൻഷ്യൽ ക്രൈസിസ്’ എന്നാണ് പോസ്റ്റർ വാചകമായി കൊടുത്തിരിക്കുന്നത്. ചിത്രം ആക്ഷൻ മൂവി ആണെങ്കിലും പതിവിനു വിപരീതമായി ഫീമെയിൽ കാഴ്ചപ്പാടിൽ ആവും കഥ പറയുകയെന്നാണ് ഗീതു മോഹൻദാസ് പറയുന്നത്. ടോക്സിക് ഈ വർഷം ഏപ്രിലിൽ തിയറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ കിയാരാ അദ്വാനിയും നയൻതാരയും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നിതേഷ്തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിൽ രാവണനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് യാഷ്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയുടെ വേഷത്തിൽ സായി പല്ലവിയും അഭിനയിക്കുന്നു. രാമായണത്തിന്റെ നിർമ്മാണ പങ്കാളി കൂടെയാണ് യാഷ്.

Story Highlights : കെജിഎഫിന് ശേഷം യാഷിന്റെ ടോക്സിക്ക് ; പുതിയ അപ്ഡേറ്റ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here