Advertisement

വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ഗവർണർക്ക്: യുജിസി ചട്ടങ്ങൾ പരിഷ്കരിച്ച് കേന്ദ്രം

January 7, 2025
Google News 2 minutes Read

സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ പിടിമുറുക്കി കേന്ദ്രം. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ട് യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചു. കേരളത്തിലടക്കം സർവകലാശാലാ വിസി നിയമനങ്ങളെച്ചൊല്ലിയുള്ള ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് യുജിസി നീക്കം.

രാജ്യത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ നിയനമത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകുന്നതാണ് യുജിസിയുടെ പുതിയ പരിഷ്കാരം. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളിലാണ് ഗവർണർക്ക് പൂർണ അധികാരം നൽകിയിരിക്കുന്നത്.

Read Also: ‘ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്

വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെയും ഇനി ഗവർണർക്ക് നിർദേശിക്കാം. വൈസ് ചാൻസലർ സ്ഥാനത്തേക്ക് അഞ്ച് പേരുകൾ സെർച്ച് കമ്മിറ്റിക്ക് ചാൻസലറുടെ പരിഗണനയ്ക്ക് വിടാം. ഈ പേരുകളിൽ ഒരാളെ ചാൻസലർക്ക് വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും അനുമതിയുണ്ട്.

കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകുമെന്നും യുജിസി ചട്ടങ്ങളിൽ പറയുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാകും. 2018 ലെ യുജിസി വിജ്ഞാപനത്തിൽ നിയമനാധികാരം ആർക്കെന്ന് കൃത്യമായി രേഖപ്പെടുത്താതിരുന്നത് സർക്കാർ ഗവർണർ പോരിന് വഴിവച്ചിരുന്നു.കേരളത്തിന് പുറമെ തമിഴ്നാട്ടിലും ബംഗാളിലും ഗവർണർ – സർക്കാർ പോര് നിലനിൽക്കുന്നുണ്ട്.

Story Highlights : Center has revised the UGC rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here