Advertisement

‘കോൺഗ്രസ് നേതാക്കൾ മരണശേഷം ബന്ധപ്പെട്ടിട്ടില്ല; കുടുംബ പ്രശ്‌നമാക്കി മാറ്റാൻ ശ്രമിച്ചു; എൻഎം വിജയന്റെ കുടുംബം

January 7, 2025
Google News 2 minutes Read

വയനാട് ഡിസിസി ട്രഷർ എൻഎം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസിനെതിരെ കുടുംബം. എൻഎം വിജയന്റെ മരണശേഷം കോൺഗ്രസ് ബന്ധപ്പെട്ടിട്ടില്ലെന്ന് മകൻ വിജേഷ് പറഞ്ഞു. പിതാവിന്റെ മരണം കുടുംബ പ്രശ്‌നമാക്കി മാറ്റാനായിരുന്നു ആദ്യം മുതൽ ശ്രമിച്ചിരുന്നതെന്ന് കുടുംബം ആരോപിച്ചു. വലിയ ബാധ്യത പാർട്ടിയുടേതായിരുന്നുവെന്ന് കുടുബം ട്വന്റിഫോറിനോട് പ്രതികരിച്ചു.

വി ഡി സതീശനും കെ സുധാകരനും നേരിട്ടാണ് കത്ത് നൽകിയത് എന്ന് മകൻ വിജേഷ് പറഞ്ഞു. കെ സുധാകരൻ നമുക്ക് നോക്കാം എന്ന് മറുപടി നൽകിയിരുന്നു. വി ഡി സതീശൻ നിന്ന് ലഭിച്ച പ്രതികരണം നല്ല നിലയിൽ ആയിരുന്നില്ലെന്ന് മകൻ പറഞ്ഞു. ഇത് വ്യക്തികൾ തമ്മിലുള്ള പ്രശ്നം എന്നുള്ള രീതിയിലാണ് പറഞ്ഞത്. എംഎൽഎയും ഡിസിസി പ്രസിഡന്റും വ്യക്തികൾ ആണോ, പാർട്ടിയല്ലേ? കത്തിനെക്കുറിച്ച് അറിയില്ല എന്നു പറയുന്നത് ന്യായമല്ലെന്ന് വിജേഷ് പറഞ്ഞു.

Read Also: N M വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; ഐസി ബാലകൃഷ്ണന്റെയും എൻഡി അപ്പച്ചന്റെയും പേരുകൾ കുറിപ്പിൽ

മരണം ഉണ്ടായിട്ട് ഒരു നേതാക്കളും തിരിഞ്ഞുനോക്കിയില്ല. അച്ഛൻ മരിച്ചിട്ടും നീതി കിട്ടിയിട്ടില്ലെന്ന് മരുമകൾ പത്മജ പ്രതികരിച്ചു. ആദ്യം തന്നെ ഇത് കുടുംബ പ്രശ്നമാക്കാൻ ശ്രമം നടന്നു. ഇക്കാര്യത്തിൽ വനിതാ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളെ പോലും നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. പ്രശ്നം വഴിതിരിച്ചുവിടാൻ ശ്രമിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. വിജിലൻസിന് ഇന്ന് മൊഴി നൽകുമെന്ന് പത്മജ പറഞ്ഞു.

സാമ്പത്തിക ബാധ്യതയ്ക്ക് പാർട്ടി തന്നെയാണ് ഉത്തരവാദിയെന്ന് വിജേഷ് പറഞ്ഞു. പിതാവിന്റെ വ്യക്തിപരമായ കടത്തെക്കുറിച്ച് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ കത്തുണ്ടോ എന്ന് ചോദിച്ച് ആദ്യഘട്ടത്തിൽ പിറകെ കൂടിയിരുന്നു. എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യമെന്ന് കുടുംബം പറയുന്നു. പാർട്ടിക്ക് വേണ്ടിയാണ് ഇത്രയും കടം വരുത്തിവെച്ചിട്ടുള്ളത്. ആ കടം പാർട്ടി തന്നെ ഏറ്റെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Story Highlights : Family of Wayanad DCC treasurer NM Vijayan against Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here