കൊക്കയിൽ വീണ വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയ സംഭവം; കേസെടുത്ത് പൊലീസ്
കൊക്കയിൽ വീണ വാഹനത്തിൽ നിന്ന് എംഡിഎം എ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കൈതപ്പൊയിൽ സ്വദേശികളായ ഫാരിസ്, ഇർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. താമരശ്ശേരി ചുരത്തിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. 100 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ട വാഹനത്തിൽ രണ്ട് പൊതി എംഡിഎംഎ ആണ് കണ്ടെടുത്തത്. അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ പോക്കറ്റിൽ നിന്നും നേരത്തെ മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ചുരത്തിലെ രണ്ടാം വളവിൽ നിന്ന് ജീപ്പ് കൊക്കയിലേക്ക് പതിച്ചാണ് യുവാക്കൾക്ക് പരുക്കേറ്റത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് താമരശ്ശേരി ചുരത്തിൽ അപകടം ഉണ്ടായത്.
Read Also: മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ
അപകടത്തിൽ വഹാനത്തിലുണ്ടായിരുന്ന ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ലഹരിവസ്തു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇത് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് മയക്കുമരുന്ന വിൽപനയുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights : Police case in MDMA find from vehicle that had fallen into Thamarassery churam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here