Advertisement

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സ്വപ്ന ഫൈനല്‍; ബാഴ്‌സലോണ-റയല്‍ മത്സരം ഞായറാഴ്ച

January 10, 2025
2 minutes Read
Real Madrid vs Mallorca match

സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം സെമിയില്‍ റയല്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയതോടെ ബാഴ്‌സയും റയലും തമ്മിലുള്ള സ്വപ്ന ഫൈനലിന് കളമൊരുങ്ങിയിരിക്കുകയാണ്. ജനുവരി പന്ത്രണ്ടിന് 12.30-ന് ആണ് 2025-ലെ ആദ്യ പ്രധാന ട്രോഫിക്കായുള്ള ഫൈനല്‍.

ആദ്യ പകുതിയില്‍ കാര്‍ലോ ആന്‍സലോട്ടിയുടെ ടീം ആധിപത്യം പുലര്‍ത്തിയെങ്കിലും മല്ലോര്‍ക്ക ഗോള്‍കീപ്പര്‍ ഡൊമിനിക് ഗ്രെയ്ഫ് മികച്ച ഫോമിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ഔറേലിയന്‍ ചൗമേനി എന്നിവരുടെ ഷോട്ടുകളിന്മേല്‍ എണ്ണം പറഞ്ഞ സേവുകളാണ് ഡൊമിനിക് ഗ്രെയ്ഫ് നടത്തിയത്. ഇടവേളയില്‍ ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ രണ്ടാംപകുതിയുടെ 63-ാം മിനിറ്റില്‍ ആണ് ആദ്യ ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ അധിക സമയത്താണ് മറ്റു രണ്ടുഗോളുകളും പിറന്നത്. 92-ാം മിനിറ്റില്‍ മല്ലോര്‍ക്കയുടെ മാര്‍ട്ടിന്‍ വല്‍ജന്റ് പോസ്റ്റിലേക്ക് റയല്‍താരം തൊടുത്ത ഷോട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. തൊട്ടുപിന്നാലെ 95-ാം മിനിറ്റില്‍ വാസ്‌ക്വസിന്റെ പാസ് പോസ്റ്റിനരികെ പിടിച്ചെടുത്ത റോഡ്രിഗോ മൂന്നാം ഗോളും നേടി. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ തുടര്‍ച്ചയായി മൂന്നാം സീസണിലും കലാശപ്പോരില്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ എത്തുകയാണ്. ഏതായാലും ഞായറാഴ്ചത്തെ ഫൈനല്‍ സൂപ്പര്‍ക്ലാസിക്കോ ആയിരിക്കുമെന്നതില്‍ സംശയമില്ല.

Story Highlights: Spanish Super Cup Real Madrid vs Mallorca in Semifinal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top