Advertisement

ട്വന്റിഫോർ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് ഇന്ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ

5 days ago
Google News 1 minute Read

ആധുനിക സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ട നൂതനാശയങ്ങളും നേതൃപാഠവവും വളർത്തുന്നതിനായി ട്വന്റി ഫോർ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് ഇന്ന് കൊച്ചിയിൽ. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന കോൺക്ലേവ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ കണ്ടന്റ് ലോഞ്ച് ചെയ്യും. പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കുന്ന വ്യത്യസ്ത സെഷനുകളിൽ, രാജ്യമെന്പാടുനിന്നുള്ള വിദഗ്ധർ വിഷയാവതരണം നടത്തും

ഡെവലപ്പ്ഡ് ഇന്ത്യ ബൈ 2047 ആർ വി ഓൺ ദ റൈറ്റ് ട്രാക്ക് , എ ഐ ഡ്രിവൺ ബിസിനസ് ട്രാൻസ്‌ഫോർമേഷൻ, ഐപിഒ എ ഡീറ്റെയിൽഡ് ഡിസ്കഷൻ എന്നീ വിഷയങ്ങളിലെ പാനൽ ചർച്ചകളാണ് കോൺക്ലെവിലെ പ്രധാന ആകർഷണം. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എംപിമാരായ ശശി തരൂർ, ഹൈബി ഈഡൻ, എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം, ഇന്ത്യയുടെ മുൻ നയതന്ത്രജ്ഞൻ ടിപി ശ്രീനിവാസൻ എന്നിവർ കോൺക്ലെവിൽ പങ്കെടുക്കും. ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന കോൺക്ലേവിൽ രജിസ്ട്രേഷനിലൂടെയാകും പ്രവേശനം. കെ എൽ എം ആക്സിവയുടെ പങ്കാളിത്തത്തോടെയാണ് കോൺക്ലെവ് നടത്തുന്നത്.

കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ടാണ് 24 ബിസിനസ് കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കുന്നത്.

Story Highlights : 24 Business Conclave Kochi today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here