Advertisement

ഹണി ട്രാപ്പിൽ കുടുങ്ങി വൈദികനും; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ലക്ഷങ്ങൾ

4 days ago
Google News 1 minute Read
honey trap

വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് ഇതര സംസ്ഥാനക്കാരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശികളായ നേഹ, സാരഥി എന്നിവരാണ് പിടിയിലായത്.
വീഡിയോ കോൾ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഇരുവരും വൈദികനെ ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രിൽ മാസം മുതൽ പലതവണകളായി വൈദികനിൽ പണം തട്ടി. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ വൈദികൻ പൊലീസിൽ പരാതി നല്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read Also: പത്തനംതിട്ട പീഡന കേസ്; ഇതുവരെ അറസ്റ്റിലായത് 20 പേർ, കേസെടുത്ത് വനിതാ കമ്മീഷൻ

സ്വകാര്യ സ്ഥാപനത്തിൽ പ്രിൻസിപ്പലായി ജോലിചെയ്യുകയാണ് വൈദികൻ. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഇടയ്ക്കിടെയുള്ള വീഡിയോ കോളുകളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു. എസ് ഐമാരായ ജയകൃഷ്ണൻ, കുര്യൻ മാത്യു, സിപിഒമാരായ നിധീഷ്, ജോസ് മോൻ, സനൽ, മഞ്ജു, നെയ്തിൽ ജ്യോതി എന്നിവർ ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Story Highlights : Honey trap arrest in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here