മദ്യാസക്തിയിൽ മൂന്ന് പശുക്കളുടെ അകിട് വെട്ടി മാറ്റി, ബീഹാർ സ്വദേശി സയ്യിദ് നസ്രു അറസ്റ്റിൽ

ബെംഗളൂരൂവില്‍ പശുക്കളുടെ അകിട് മുറിച്ച് ക്രൂരമായി പരുക്കേല്‍പ്പിച്ച ബീഹാര്‍ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെയ്ദു നസ്രുവാണ് പൊലീസ് പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യാസക്തിയിലാണ് മൂന്ന് പശുക്കളെ ക്രൂരമായി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിനായക് നഗറിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. രാത്രികാലങ്ങളില്‍ ഇയാള്‍ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നസ്രു ബെംഗളൂവിലേക്ക് എത്തിയത്. ചെറിയ ചില ജോലികള്‍ ചെയ്താണ് ഇയാള്‍ കഴിഞ്ഞുകൂടിയിരുന്നത്. കോട്ടണ്‍പേട്ടിലെ ഒരു തയ്യല്‍ക്കടയിലും ഇയാള്‍ ജോലി ചെയ്തിരുന്നു.
ക്ഷീര കര്‍ഷകനായ കര്‍ണ ഗോപാലകൃഷ്ണയാണ് തന്റെ പശുക്കള്‍ക്കെതിരെ ആക്രമണം നടന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. മൂന്ന് പശുക്കളും രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കിടന്നിരുന്നത്. ഒരു പശുവിന്റെ അകിട് പൂര്‍ണമായും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മറ്റൊന്നിന്റെ അകിട് ഭാഗികമായി മുറിച്ചിരുന്നു. ഒരു പശുവിന്റെ കാലിലും പരുക്കേറ്റിട്ടുണ്ട്. മൂന്നാമത്തെ പശുവിന്റെ അകിടും ഭാഗികമായി മുറിച്ചുമാറ്റപ്പെട്ടിരുന്നുവെന്നും കര്‍ണ പൊലീസിനോട് പറഞ്ഞു.
Story Highlights : man arrested for severing udders of cows
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here